ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോശപനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം(സാർസ്),മിഡിൽ ഈസ്റ്റ്റെസ്പിറേറ്ററി സിൻഡ്രം(മെർസ്),കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോശം, ന്യുമോണിയ ,സാർസ് ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത്. സാധാരണ ജലദോശത്തിനു 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസാണ്.കഴിഞ്ഞ 70 വർഷങ്ങളായി കൊരോണ വൈറസ് എലി, പൂച്ച,പട്ടി,ടർക്കി,കുതിര,പന്നി,കന്നുകാലികൾ ഇവയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടത്തി. മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്.അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണെന്നർത്ഥം.

ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോശവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ ന്യുമോണിയ,സാർസ്, വ‍ൃക്കസ്തംഭനം എന്നിവ ഉണ്ടാകും.മരണം വരെ സംഭവിക്കാം.ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് .സാധാരണ ജലദോശ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്,ചുമ, തൊണ്ട വേദന,തലവേദന,പനി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. രോഗ പ്രതിരോധ ദുർബലമായവരിൽ,അതായത് പ്രായപായവരിലും,ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതു വഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും.

കേരളത്തിൽ പത്തനംതിട്ട ,ജില്ലയിലെ 6 പേർക്ക് ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ചത്.ഇറ്റലിയിൽ നിന്ന് എത്തിയവരിൽ നിന്നാണ് ഇവർക്ക് രോഗം പിടിപ്പെട്ടത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ വഹാമാരിയായി പ്രഖ്യാപിച്ചു.

അനുരൻജ്
6 C ഐ.എസ്.എം.യു.പി.എസ് . പറച്ചെന പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം