സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/അക്ഷരവൃക്ഷം/കൊറോണ - നമുക്കു മറികടക്കാം മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebastian2017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ - നമുക്കു മറികടക്കാം മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ - നമുക്കു മറികടക്കാം മുന്നേറാം

ലോകം ഇന്നൊരു യുദ്ധമുഖത്താണ് . ഇതുവരെ ഉണ്ടാക്കാത്ത വിധത്തിൽ അതിശക്തനായ അദൃശ്യനായ എതിരാളിയോടുള്ള പോരാട്ടം മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതിനു വേണ്ടിയാണു. ഇതു ലോകത്തെ അതിശയകരമാം വിധത്തിൽ മാറ്റി മറിച്ചിരിക്കുന്നു ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ പ്രതാപം കൊണ്ട് ഇതിനെ തിളക്കാൻ ആവുന്നില്ല . ചൈനയില്ലെ വുഹാൻ നഗരത്തിലെ മത്സ്യച്ചന്തയിൽ നിന്ന് ആരംഭിച് ലോകത്തിലെ 190 ലേറെ രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചുകൊണ്ടു കോവിഡ് 19 എന്ന മഹാമാരി ലോകജനതയെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു .

തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറക്കണം. മറ്റു വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കണം . കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം. കൂടെ കൂടെ സോപ്പ് ഇട്ടു കൈ കഴുകണം. ശുചിത്വത്തോടൊപ്പം സാമൂഹിക അകലം പാലിച്ചാലേ രോഗബാധയിൽ നിന്നും ഒഴിഞ്ഞു നില്ക്കാൻ കഴിയു. ഈ ഗൗരവം മനസിലാക്കിയാണ് രാജ്യങ്ങൾ അതിർത്തികൾ അടക്കുന്നതും ജനങ്ങളെ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിക്കുന്നതും.

പുതിയ തിരിച്ചറിവുകൾ സമ്മാനിക്കുന്നുണ്ട് ഈ മഹാമാരി. സ്വന്തം ജീവിത ശൈലികളിലേക്കു തിരിഞ്ഞുനോക്കാൻ മനുഷ്യൻ പഠിച്ചു. പ്രകൃതിയുടെ ഉടമയല്ല പ്രകൃതിയുടെ ഭാഗം മാത്രമാണ് മനുഷ്യൻഎന്ന തിരിച്ചറിവിലേക്ക് അതിവേഗം അവൻ എത്തുകയാണ്. ലോക്ക് ഡൗൺ കാലത്തു അന്തരീക്ഷം ശുദ്ധമാവുന്നതിന്റെയും യമുനാനദി മാലിന്യമുക്തമാവുന്നതിന്റെയും നല്ല വാർത്തകൾ വരുന്നുണ്ട്. പുറത്തുപോയി തിരിച്ചു വരുമ്പോൾ കൈകാലുകൾ കഴുകി മാത്രം അകത്തു പ്രവേശിക്കുക എന്ന ശീലം നമുക്കുണ്ടായിരുന്നു.പാരമ്പര്യത്തിന്ടെ ഇത്തരം നന്മകൾ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകത നാം ഇപ്പോൾ തിരിച്ചറിയുന്നു. അതോടൊപ്പം മനുഷ്യനന്മയുടെ വലിയ പാഠങ്ങൾ നമുക്ക് പകർന്നു നൽകുന്നു.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് സേന , സന്നദ്ധപ്രവർത്തകർ എന്നിവരുടെയെല്ലാം ത്യാഗം എക്കാലവും സ്മരിക്കപ്പെടും. ഉള്ളത് പങ്കുവെക്കുവാനും, ഇല്ലാത്തവർക്കു നൽകാനും ജാഗ്രത കാണിക്കുന്ന വലിയ മനസുകൾ ആഹാരവും മരുന്നും ആവശ്യവസ്തുക്കളും നൽകുന്ന സുമനസ്സുകൾ പരസ്പരം സഹകരണവും സാന്ത്വനവും കരുതലും കാണിക്കുന്ന സമൂഹവുമെല്ലാം ഈ ആപൽക്കാലത്തെ നല്ല പാഠങ്ങളാണ്.

മനുഷ്യജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടമാണിത്. ഇതുപോലെ നിരവധി പ്രതിബന്ധങ്ങൾ മനുഷ്യൻ മറികടന്നിട്ടുണ്ട്. ഈ മഹാമാരി അവസാനിച്ചാലും തൊഴിൽ, ഭക്ഷ്യ, നിർമ്മാണ, വ്യവസായ, സാമ്പത്തിക രംഗങ്ങളിൽ ഉണ്ടാവുമെന്നു കരുതുന്ന വലിയ പ്രതിസന്ധികളുണ്ട്. അവയെ എല്ലാം തന്റെ അതുല്യമായ ഇച്ഛാ- ശക്തികൊണ്ടു തരണം ചെയ്യാൻ മനുഷ്യന് കഴിയും. നമുക്ക് അതിജീവിക്കാം - സ്നേഹത്തോടെ, പരസ്പരധാരണയോടെ, സഹവർത്തിത്വത്തോടെ - ഈ മഹാമാരിയെ, അതിന്റെ പരിണിതഫലങ്ങളെ മറികടന്നു നമുക്ക് ഭാവിയിലേക്ക് മുന്നേറാം.

അരവിന്ദ് . ജി.
10 D സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം