എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന മഹാമാരി
കോവിഡ് - 19 എന്ന മഹാമാരി
മനുഷ്യൻ്റെ അതിക്രമങ്ങളുടെയും പ്രകൃതിയോടുള്ള വിവേകമില്ലാത്ത ഇടപെടലിൻ്റെ പരിണിത - ഫലമായിരിക്കും "സർവ്വനാശം" എന്ന് ഓർമ്മപ്പെടുത്താൻ പ്രകൃതി അയച്ച ദൂതനാണ് കോവിഡ്- 19 അഥവാ കൊറോണ വൈറസ്സ്.ലോക സാമ്പത്തിക വളർച്ചയെ പോലും തകിടം മറിച്ച കുഞ്ഞൻ ജീവിയെ പ്രതിരോധത്തിലൂടെ മറികടക്കാൻ നാം ശ്രമിക്കുന്നു. ലോകത്തിനു മുമ്പിൽ വലിയ സംഭാവനകളും പുതുപുത്തൻ കണ്ടു പിടിത്തങ്ങളും നൽകിയ ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നാണ് ഇവയുടെ വരവ്. എന്നാലിന്ന് ചൈനയിലെ വൻമതിലുകളെയും ഭേദിച്ച് ലോകമെങ്ങും ഭീതി ജനിപ്പിച്ചിരിക്കുകയാണ്. എന്തിനേറെ ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലും വ്യാപിച്ചിരിക്കുന്നു .വമ്പൻ നഗരങ്ങളായ ന്യൂ യോർക്കും വാഷിംഗ്ടണും ലണ്ടനും പാരീസും എന്ന് വേണ്ട എല്ലാ നഗരങ്ങളും ഈ മഹാമാരിക്ക് മുമ്പിൽ മുട്ടുകുത്തി നിന്നപ്പോഴും നമ്മുടെ ഈ കൊച്ചു സംസ്ഥാനം ധൈര്യത്തോടെ കോവിഡെന്ന മഹാമാരിയെ ഇപ്പോഴും നേരിടുന്നു. ഈ പ്രതിരോധത്തിൽ അണിനിരന്ന നമ്മുടെ ആരാഗ്യ പ്രവർത്തകർ അദിനന്ദനം അർഹിക്കുന്നു .ഇന്ന് ഈ ലോകത്തിൽ ഏകദേശം 25 ലക്ഷത്തിലേറെ രോഗികൾ ഉണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് അതിൽ ഒരു ലക്ഷത്തി എഴുപതിനായിരത്തിൽപരം ആളുകൾ മരണമടഞ്ഞു. ലോകത്ത് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാകേണ്ടത് അത്യാവശ്യമാണ് അതുകൊണ്ട് തന്നെ നാം വീട്ടിലിരിക്കേണ്ടത് അനിവാര്യമാണ് അല്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം നമ്മൾ പ്രകൃതിയോടും സർവ്വ ചരാചരങ്ങളോടും ചെയ്ത ക്രൂരതകളുടെ തിരിച്ചടികളിൽ ഒന്നു മാത്രമായി കോവിഡ് - 19 മാറും. നാം ചെയ്ത ദുഷ്പ്രവർത്തികൾ മനസ്സിലാക്കാൻ നാം തന്നെ ഉണ്ടാവണമെന്നില്ല. വരും തലമുറകൾക്ക് ഇതൊരു പാoമാകട്ടെ. അതു മനസിലാക്കി നമുക്ക് വീട്ടിലിരിക്കാം പ്രതിരോധിക്കാം. നമ്മുടെ നാടിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം. ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിച്ച നാം ഈ കോവിഡെന്ന മഹാമാരിയേയും അതിജീവിക്കും ..............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ