സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതിക്കുണ്ടായ വ്യത്യാസം ......

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കുണ്ടായ വ്യത്യാസം ......     


കിനാവുകണ്ടുറങ്ങുമാ രാത്രിയിൽ
കാണുന്നുഞാനാസുന്ദര
 ദ്വീപിനെ
അതിശയം പൂണ്ടുഞാൻ നില്പൂ
ആ ശോഭനമേറുമാ സുന്ദരദ്വീപിനെ
       
കാട്ടുപൂഞ്ചാലകൾ മന്ദമായൊഴുകി
വിടവിൻനടുവിലൂടതാ കുതിച്ചു ചാടി
മനംമയക്കുമാ ഭംഗിയോടതാ പായുന്നു
ആദ്യാവസാനമില്ലാത്തൊരോട്ടം

വായുവിൽനിന്നുടലെടുത്ത ഇളംകാറ്റ്
പൂവണിയും തരുക്കളെ തഴുകിടുന്നു
ചിലയ്ക്കും പക്ഷിതൻ നാദമെൻ
കർണ്ണങ്ങൾക്ക് ഇമ്പമായ്തോന്നിടുന്നു

ചേവടിരണ്ടുമാ ദ്വീപിൽ പതിച്ചുടൻ
എവിടെനിന്നോ അണയുമാനന്ദം
മറക്കാനാകില്ലാ രൂപമെൻ
പതിഞ്ഞാ ചിത്രമെൻ ഹൃത്തടങ്കിൽ

കിനാവുകണ്ടുണരുമാ നേരം
അറിഞ്ഞുഞാനാ ഘോരസത്യം
യഥാർത്ഥമല്ലാതൊരു കിനാവ്
അകലങ്ങളിരിക്കുമാ വിദൂരചിത്രം

അരുവിയില്ല കൂരുവിയില്ല കാറ്റില്ലാത്തൊരു
മാനവജീവനുള്ളൊരു നരകത്തിൽ
അവിടെയാരംഭിച്ചതെൻ യാത്ര
എവിടെയണാ ദ്വീപ് എവിടെയാണ്



 

ജ്യോസ്ന എൽ ആർ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത