ഉള്ളടക്കത്തിലേക്ക് പോവുക

കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രാർത്ഥന <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രാർത്ഥന

കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ
 മനതാരിലുള്ളൊരാ
സ്വപ്നങ്ങളൊക്കെയും
കനലായി മാറാതെ
കാത്തീടണേ.
കൈകൂപ്പി ഞങ്ങൾ
കണ്ണടച്ചിന്നിതാ
കനിവിനായ്
കേഴുന്നു കാത്തീടണേ.
കരളുകൾ ചേർത്തിടാം
കരുണയോടെ
കരങ്ങൾ കൊടുക്കാതെ
കരുതലോടെ
പടരുന്നപകരുന്ന
വ്യാധിയെ തടയുവാൻ പൊരുതി പതിയെ
മുന്നേറിടാം
പിൻതിരിയാതെ
മുന്നേറിടാം
പടയൊരുക്കത്തിന്റെ
കരുതലോടെ
കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ
 

അമൃത കെ വിനോദ്
6 D കൂത്തുപറമ്പ യു പി ,കണ്ണൂർ , കൂത്തുപറമ്പ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത