(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി കേുഴുന്നു
പ്രകൃതി നീ കരയുന്നുവോ
നിന്റെ കണ്ണീരിനാൽ
വികൃതമായി തീരുന്നു
എന്റെ നാടിന്റെ ഭംഗിയും വെടിപ്പും
നഷ്ടമാക്കി നമ്മൾ
നാടും നഗരവും മലിനമായി
പ്രകൃതി തന്റെ മാതാവ് എന്ന ബോധം
മനുഷ്യനില്ല
പാവമാണ് എന്റെ ഭൂമി
പാവം എന്റെ നഷ്ടപ്പെടുന്ന പരിസരവും
കരഞ്ഞ് നഷ്ടപ്പെടുന്നു എന്റെ പ്രകൃതി
എന്തു സംഭവിച്ചിട്ടും പഠിക്കുന്നില്ല ജനം ഒരുനാളും
മനുഷ്യൻറെ പ്രവർത്തികൾ കൊണ്ട് ഭൂമി കരഞ്ഞീടുന്നു
അൻഷിദ കെ
9 എ ഗവ ഹൈസ്കൂൾ റിപ്പൺ വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത