ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സൗന്ദര്യം

21:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ സൗന്ദര്യം

ഒരിക്കൽ ഒരു സുന്ദരമായ പ്രദേശത്ത് ഒരു തോട്ടക്കാരനും , സന്യാസിയും അയൽക്കാരായി സന്തോഷപൂർവ്വം താമസിച്ചിരുന്നു. തോട്ടക്കാരന് സ്വന്തമായിട്ട് ഒരു പൂന്തോട്ട - മുണ്ടായിരുന്നു. പ്രകൃതി സ്നേഹിയായ അയാൾ പൂന്തോട്ടം വളരെ വൃത്തിയായും , ഭംഗിയായും സൂക്ഷിക്കുമായുരുന്നു. ചപ്പ് ചവറുകൾ വീണ് കിടക്കുവാൻ അയാൾ അവസരം നൽകിയിരുന്നില്ല. ഉടൻ തന്നെ വൃത്തിയാക്കും. തന്റെ എല്ലാ ജോലികളും തീർത്ത ശേഷം പൂന്തോട്ടത്തിൽ വന്നിരിക്കുക അയാൾക്ക് ഒരു വിനോദമായിരുന്നു. ഒരു ദിവസം സന്യാസി തോട്ടക്കാരന്റെ പൂന്തോട്ടത്തിലേക്ക് നോക്കി. അയാൾ പൂന്തോട്ടം വൃത്തിയാക്കുകയാണ്. സന്യാസി നോക്കുന്നത് തോട്ടക്കാരനും കണ്ടു. സന്യാസിയുടെ നോട്ടം കണ്ട് തോട്ടക്കാരൻ പറഞ്ഞു , ഇന്ന് കുറച്ച് അതിഥികളുണ്ട്. അല്പനേരത്തെ പരിശ്രമം കൊണ്ട് തോട്ടക്കാരൻ പൂന്തോട്ടവും ചുറ്റപാടും വൃത്തിയാക്കി. ശേഷം അഭിമാനത്തോടെ സന്യാസിയോട് ചോദിച്ചു, ഇപ്പോൾ കൂടുതൽ വൃത്തിയായില്ലേ  ? മനോഹരമായിരിക്കുന്നു പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് എന്ന് പറഞ്ഞ് സന്യാസി പൂന്തോട്ടത്തിലേയ്ക്ക് പ്രവേശിച്ചു. തോട്ടത്തിലെ ഒരു മരം പിടിച്ച് കുലുക്കി. തുരുതുരെ ഇലകൾ വീഴുവാൻ തുടങ്ങി. തോട്ടക്കാരന് ദേഷ്യം വന്നുവെങ്കിലും പ്രകടിപ്പിച്ചില്ല. അയാൾ സന്യാസിയുടെ പ്രവർത്തികളെ സൂക്ഷ്മം നോക്കി നിന്നു. സന്യാസി അല്പം മാറി നിന്നു. തോട്ടക്കാരനും. അപ്പോഴേയ്ക്കും എവിയെ നിന്നോ കുറേ പ്രാണികൾ എത്തിത്തുടങ്ങി. തോട്ടക്കാരന് ദേഷ്യം വന്നു. അപ്പോഴേയ്ക്കും പ്രാണികളെ തിന്നുവാൻ ചെറുചെറു പക്ഷികൾ വന്നുതുടങ്ങി. വണ്ടുകളെത്തി , പൂമ്പാറ്റകളെത്തി , പൂന്തോട്ടമാകെ ഉത്സവമേളമായി. തോട്ടക്കാരൻ നന്ദിയോടെ സന്യാസിയെ നോക്കി. സന്യാസി ചെറു പുഞ്ചിരിയോടെ പറ‍ഞ്ഞു. " പ്രകൃതി പൂർണ്ണമായാലെ സൗന്ദര്യവും പൂർണ്ണമാകൂ "

മുഹമ്മദ് ഡാനിഷ്
5 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ