സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/പ്രളയം
പ്രളയം
കേരളജനത കണ്ട ഏറ്റവുംവലിയ ദുരന്തമാണ് ഈ വെള്ളപൊക്കം .ഈ ദുരന്തത്തിൽ ഒരുപാടു ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു .ഞാൻ മാധ്യമങ്ങളിലൂടെ പല പേടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടു .എന്നെപ്പോലുള്ള കുട്ടികളുടെ പാഠപുസ്തങ്ങളും അവരുടെ വീടുകളും മറ്റും നഷ്ടപ്പെട്ടു .തങ്ങൾ കഷ്ടപ്പെട്ടു ഉണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു പോയത് ഓർത്തു അവർ ദുഃഖിക്കുന്നു .ഡാമുകളിലെ ഷട്ടറുകൾ തുറന്നുകിടക്കുന്നതു കണ്ടു ഞാൻ ഒരുപാടു ആസ്വദിച്ചിട്ടുണ്ട് .എന്നാൽഡാമുകളിലെ ഷട്ടറുകൾ തുറന്നാൽ ഉണ്ടാകുന്ന ദുരന്തത്തെ കുറിച്ച് ഇപ്പോൾ ഞാൻ മനസിലാക്കുന്നു ശുദ്ധ ജലം കൊണ്ട് നിറഞ്ഞതിനാൽ ഒരു തുള്ളി വെള്ളം പോലും അവർക്കു കുടിക്കാൻ ലഭിച്ചില്ല .വെള്ളപ്പൊക്കം കഴിഞ്ഞുവെള്ളം ഇറങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തന്റെ വീടുകളിലേയ്ക്കു മടങ്ങിയവരുടെ വീടുകൾ മുഴുവൻ ചെളിയും മറ്റു ഇഴജന്തുക്കളുമായി നിറഞ്ഞു കിടന്നു .കൂടാതെ വീടുകളിലെ ചില ഭാഗങ്ങളും തകർന്നു പോവുകയും ചെയ്തു .നിമിഷ നേരം കൊണ്ട് തന്റെ വീടുകളിലെ ഒന്നാം നിലയിൽ വെള്ളം കയറിയതു കൊണ്ട് പേടിച്ച ജനങ്ങൾ തങ്ങളെ രക്ഷിക്കുമെന്നു കരുതി രണ്ടാംനിലയിൽ കയറി നിന്നു അവിടെയും വെള്ളം കയറിയപ്പോൾ ജനങ്ങൾ പരിഭ്രാന്തരായി .കുടിക്കാനും കഴിക്കാനും ഒന്നുമില്ലാതെഅവർ പേടിച്ചു നിന്നു .എന്നാൽ രക്ഷാപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വച്ച് അവരെ രക്ഷിക്കുന്ന കാഴ്ച ഞാൻ മാധ്യമങ്ങളിലൂടെ കണ്ടു .ദുരന്തം അനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി ഉദാരമായ സംഭാവനകളുമായി എസ് .എം .വി സ്കൂളിൽ എത്തിയ ജനങ്ങളെ ഓർത്തു ഈ തിരുവനന്തപുരത്തെ നാട്ടുകാർ അഭിമാനിക്കുന്നു .ഞാനും എന്നാലാകുന്ന സഹായങ്ങൾ കൊടുത്തു .അവരെ ഞാൻ സഹായിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ