സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/അക്ഷരവൃക്ഷം/കൊച്ചുമാലാഖ

കൊച്ചുമാലാഖ

<

കൊച്ചു മാലാഖ ഒരിടത്തു ഒരു വലിയ ഗ്രാമം ഉണ്ടായിരുന്നു.അവിടെ ധാരാളം ആളുകളും താമസിച്ചിരുന്നു .പല തരത്തിലുള്ള മരങ്ങളാൽ ചുറ്റപ്പെട്ട ആ ഗ്രാമം കാണാൻ വളരെ മനോഹരമായിരുന്നു.അവിടെ ലില്ലി എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവൾക്കു മരങ്ങളും ചെടികളും വളരെ ഇഷ്ട്ടമായിരുന്നു.ഗ്രാമത്തിലുള്ള ചെടികൾക്കും മരങ്ങൾക്കും ദിവസവും വെള്ളമൊഴിക്കുന്നത് ലില്ലിയും കൂട്ടൂകാരുമായിരുന്നു

അങ്ങനെ സുന്ദരമായ ആ ഗ്രാമം ഒരു മരംവെട്ടുകാരൻ കാണാനിടയായീ .അതി സുന്ദരമായ മരങ്ങൾ,ഇത് വെട്ടി കച്ചവടം ചെയ്താൽ പണം ധാരാളം സമ്പാദിക്കാം എന്ന ലക്ഷ്യവുമായീ അയാൾ ആ ഗ്രാമത്തിലേക്കു നീങ്ങീ .ഗ്രാമത്തിൽ ചെന്ന്, ഗ്രാമ വാസികളോടെ ആരോടും ചോദിക്കാതെ ആ മരം വെട്ടുകാരൻ മരങ്ങൾ വെട്ടി മാറ്റുവാൻ തുടങ്ങി.ഇത് കണ്ട ഗ്രാമ വാസികൾ ആ മരം വെട്ടുകാരനെ എതിർത്തിട്ടും അയാൾ മരം മരങ്ങൾ വെട്ടി മാറ്റുവാൻ തുടങ്ങി.

പക്ഷെ സ്കൂൾ വിട്ടു വന്ന ലില്ലിയ്ക്ക്താങ്ങാനായില്ല.ലിലി ധൈര്യത്തോടെ മരം വെട്ടുകാരൻ മരം വെട്ടുന്ന ഓരോ സ്ഥലങ്ങളിൽ പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ച്തുടങ്ങി.ഇത് കണ്ടു നിന്ന മരം വെട്ടു കാരനോടെ ലില്ലി പറഞ്ഞു "ഞങ്ങൾ കുട്ടികൾക്ക് അതിമനോഹരമായ പൂക്കളും കളിത്തട്ടും , തണലുംഏകുന്നത് ഈമനോഹരമായ മരങ്ങളാണ്.ഈ മരങ്ങൾ ചേട്ടൻ വെട്ടി നശിപ്പിച്ചാൽ ഞങ്ങൾക്ക് ഇതെല്ലം

തരുന്നത് ആരാണ്?അതുകൊണ്ടാണ് ഞങ്ങൾ എവിടെ ഈ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതു.ലിലിയുടെ ഈ വാക്ക് കേട്ട മരം വെട്ടുകാരന്  അധി  ദുഃഖം  തോന്നി.ആ പെൺകുട്ടിയുടെ വാക്കുകൾക്ക് മുൻപിൽ ആ മരം വെട്ടുകാരൻ തോറ്റുകൊടുക്കേണ്ടിവന്നു.അങ്ങനെ ഗ്രാമവാസികളോടെ ക്ഷമയും പറഞ്ഞുകൊണ്ട് മരം വെട്ടുകാരൻ തിരിച്ചു പോയീ.ലില്ലി  ആ ഗ്രാമത്തിൽ എല്ലാവര്ക്കും മാതൃകായീ.അവർ അവിടെ സന്തോഷത്തോടെ ജീവിച്ചു.
അൻസ ആൻ മാമ്മൻ
9എ സെന്റ് തോമസ് എച്ച്.എസ്. നീരേറ്റുപുറം,ആലപ്പുഴ, തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ