എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ഞാൻ എന്ന ശൂന്യത

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ എന്ന ശൂന്യത <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ എന്ന ശൂന്യത


ധാരയായി വീഴുന്ന ആശ്രുബിന്ദുക്കൾതൻ
വേദനകളിലൊന്നിതാ കേൾക്കുന്നു ഞാൻ
അകലേയ്ക്ക് മായുന്ന ആത്മാവിൻ നോവുകൾ
അറിയാതെ ആരോടായി പറയുന്നു ഞാൻ

കേൾപ്പതിനാരുമില്ലിന്നെനിക്കരെ
എത്തണം ഏകയായ് മൂകയായി
പറയാനെനിക്കില്ല ഒന്നുമെൻ ഹൃത്തിലായി
ഒടുവിലായി നിൽക്കുന്ന തേങ്ങൽ മാത്രം

തേങ്ങലിൻ ഈണവും താളവും ഇമ്പവും
ഏകയായി നിറയുന്നു ചേതനയിൽ
ഏകനായി ഏകനായി മൗനിയായി നിൽക്കുന്നു
അനന്തമാം ധാരണി തൻ മാറിലായി

ആരോടെന്നറിയില്ല ആർക്കായെന്നറിയില്ല
ആരോരുമറിയാത്ത നൊമ്പരങ്ങൾ
ആത്മാവിൻ ഈണവും
ഓർമ്മതൻ നീറ്റലും
ഒന്നിച്ചു ചേരുന്ന ദിനരാത്രങ്ങൾ

നീങ്ങുന്നു ഞാനിതാ അനന്തമായി മുന്നോട്ട്
പുതിയ ഘട്ടങ്ങൾ തൻ പ്രതീക്ഷയോടെ
അറിയുന്നു ഞാൻ ആ വേദനകളിലൊന്നിതാ
പഴയകാലത്തിൻ യുഗ സ്മരണയോടെ

ധാരയായി വീഴുന്ന അശ്രുബിന്ദുക്കൾ തൻ
വേദനകളിലൊന്നിതാ കേൾക്കുന്നു ഞാൻ
അകലേക്ക് മറയുന്ന ആത്മാവിൻ നോവുകൾ
അറിയാതെ ആരോടായി പറയുന്നു ഞാൻ
അറിയാതെ ആരോടായി പറയുന്നു ഞാൻ



 

ശിവാനി കൃഷ്ണ
പ്ലസ് വൺ സയൻസ് എൻ എസ് എസ് എച് എസ് എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത