യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ      

വർണ്ണചിറകുളള പൂമ്പാറ്റ
വർണ്ണം വിതറിയ ചിറകുകൾ വീശി
പാറിനടക്കും പൂമ്പാറ്റെ
ഉദ്യാനത്തിൻ അരികുകൾതോറും
പാറിനടക്കും പൂമ്പാറ്റെ
തേൻതുളുമ്പും മലരിന്നരികിൽ
പാറിയെത്തും പൂമ്പാറ്റെ
വർണചിറകിൻ തേരിലേറി
എങ്ങോട്ടാ നീ എങ്ങോട്ടാ
ആകാശത്തിൻ മതിലുകളിലേറാൻ
കൂട്ടുകൂടി കൂടെവരാം ഞാൻ
പൂന്തോട്ടത്തിൽ തേനുണ്ണാൻ
കൂട്ടുകൂടി കൂടെവരാം ഞാൻ
കുഞ്ഞുമനസ്സിൻ വിരൽതുമ്പിലേറി
എങ്ങോട്ടാ നീ എങ്ങോട്ടാ
വർണ്ണം വിതറിയ ചിറകുകൾ വീശി
പാറിനടക്കും പൂമ്പാറ്റെ
ഉദ്യാനത്തിൻ അരികുകൾതോറും
പാറിനടക്കും പൂമ്പാറ്റെ.

Sivaprasad M
10A യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത