യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/മൺമറഞ്ഞ അനുഭവം

20:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  മൺമറഞ്ഞ അനുഭവം   

ഞാൻ ഇന്ന് അതിരാവിലെ എഴുന്നേറ്റു.മുറ്റത്തു പോയി ഇരുന്നു.അപ്പോഴാ ഒാർത്തത് ഇന്ന് നമ്മളെല്ലാവരും മൂകാംബികയിൽ പോകുന്നുവെന്ന് തീരുമാനിച്ചിരുന്നു.വേഗം തന്നെ റെഡിയായി.ഞാനും ചേച്ചിയും അമ്മയും അച്ഛനും മൂത്തമ്മയും മുത്തപ്പനും പാപ്പനുമായിരുന്നു മൂകാംബികയിൽ പോകാനിരുന്നത്. മെയ് അവധിയിലായിരുന്നു നമ്മൾ പോയിരുന്നത്.യാത്രയ്ക്ക് തുടക്കമായി.മുന്നോട്ട് നീങ്ങുമ്പോൾ പല പല മനോഹരമായ ദൃശ്യങ്ങൾ എന്റെ മനസ്സിൽ പ്രകടമായി.പച്ചപ്പരവതാനി വിരിച്ചൊരു മനോഹരമായ വയൽ,മൂളിപ്പാട്ട് പാടി പറന്നിനടക്കുന്ന മനോഹരമായ പക്ഷികൾ എന്നിങ്ങനെ മനോഹരമായ കാഴ്ചകൾ എനിക്ക് ആകർഷകമായി തോന്നി.കാസർഗോഡ് എത്തിയപ്പോൾ ചായ കുടിച്ചു.യാത്രയ്ക്ക് തുടക്കമായി.ഞാൻ നല്ല മയക്കത്തിലായിരുന്നു.മയങ്ങിക്കഴിഞ്ഞപ്പോഴേക്കും സ്ഥലം എത്താറായതേയുള്ളൂ.മൂകാംബികയിൽ എത്തി അവിടെ നിന്ന് റൂമെടുത്ത് ഫ്രഷായശേഷം അമ്പലത്തിൽ പോയി മൂകാംബിക ദേവിയെ പ്രാർത്ഥിച്ചു. ശേഷം പ്രസാദം വാങ്ങി പുറത്തിറങ്ങിയപ്പോൾ ചന്തയ്ക്ക് നേരെ എന്റെ കണ്ണ് പോയി. അച്ഛനോട് എന്തൊക്കെയോ വാങ്ങിത്തരാൻ പറഞ്ഞു അപ്പോഴേക്കും എന്റെ മൂത്തമ്മ എന്നെ വഴക്ക് പറഞ്ഞു.അച്ഛൻ ഞാൻ പറഞ്ഞ സാധനം വാങ്ങിത്തരാൻ തയാറായി. എനിക്ക് ഏറെ സന്തോശമായി. യാത്ര മടങ്ങി.വീട്ടിലെത്തി

Arunima P
9A യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ