ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/അക്ഷരവൃക്ഷം/ശുചിത്വം തുണയാകുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്= ശുചിത്വം തുണയാകുമ്പോൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം തുണയാകുമ്പോൾ

വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും ഒരുപാട് പ്രാധാന്യം കൊടുക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കോവിധ്19 എന്ന മഹാമാരി ലോകം മുഴവൻ പടർന്നുപിടിച്ച സാഹചര്യത്തിൽ

നാം അതിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ രോഗം ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോൾ ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യത്തിലെത്തുമോ എന്ന് അറിയാതെ ഒരു അശ്വമേധമായി ചീറിപ്പായുകയാണ് മനുഷ്യരാശി. ജനലക്ഷങ്ഹലെ ഭീതിയിലാവ്ത്തിയ ഈ മഹാമാരിയെ തടുക്കാനായി നമുക്കു മുന്നിലെ ഒരു ആയുധം അത് ശുചിത്വമാണ്. ഇതിലൂടെ ശുചിത്വമെന്നത് ആരോഗ്യകരമായ ജീവിതത്തില് എത്രത്തോളമുണ്ടെന്നത് മനസ്സിലാക്കാമല്ലോ?

നേരത്തെ പരാമർശിച്ചതുപോലെ വ്യക്തി ശുചിത്വം പരിസരശുചിത്വം എന്നിങ്ങനെ. ഇവ രണ്ടും കൈവരിക്കുന്നതിലൂടെ സ്വമേധയാ നമ്മുടെ മനസ്സും ശുദ്ധിയാകുന്നു. പരിസരശുചിത്വം എന്നത് നമ്മുടെ ചുറ്രുപാടുമുള്ല പരിസ്ഥിതിയുടെ ശുചിത്വമാണ്. പരിസ്ഥിതിയുടെ സ്ന്തുലിതാവസ്ഥ നിലനിർത്തേണ്ടത് നാമോരുരുത്തരുടേയും കടമയാണ്. എന്നാല് ഇന്നത്തെ പരിസ്ഥിതിയുടെ അവസ്ഥ പരിതാപകരമാണ്. പ്രകൃതിയുടെ വിഭവസമ്പത്തുകൾ ദുരുപയോഗം ചെയ്യുന്നതില് വൈദഗ്ദ്ധ്യം നേടിയവരാണ് മനുഷ്യർ ശുദ്ധജലസമ്പരണികളായ തടാകങ്ങളും പുഴകളും മറ്റും മാലിന്യകൂമ്പാരങ്ങളാൽ മൂടപ്പെടുകയാണ്. ഇതിലൂടെ നാം ശുദ്ധജലലഭ്യതയാണ് ഇല്ലാതാക്കുന്നത്. കൂടാതെ ഇവ ജലജീകളുടെ ആവാസ വ്യവസ്ഥയെയാണ് തകർക്കുന്നത്. കുന്നുകളും വയലുകളും നികത്തുന്നതും പുഴയിലെ മണല് വാരുന്നതുമെല്ലാം പ്രകൃതിയോട് മനുഷ്യർ കാട്ടുന്ന ദുഷ്ചെയ്തികളാണ്. പരിസരശുചിത്വത്തിലൂടെ നാം ഒരു പാട് രോഗങ്ങളില് നിന്നും രക്ഷനേടുന്നുണ്ട്. അതിനാൽ പരിസ്ഥിയോടുള്ള മനോഭാവം എന്നെന്നേക്കും മാറ്റേണ്ടതാണ്.

വ്യക്തിശുചിത്വത്തിലൂടെ പല രോഗങ്ഹളേയും പ്രതിരോധിക്കാനുള്ള കഴിവ് ആർജിക്കുന്നുണ്ട്. നിത്യം കുളിക്കക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖം വെട്ടി വൃത്തിയാക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ പെടുന്നു. പോഷണഗുണമുള്ള ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, പ്രതിരോധശക്തി നേടിയെടുക്കുക

നസ്ല കെ
9ബി കോട്ടയം മലബാർ ഗവഹയർസെക്കന്ററിസ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം