വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൈത്താങ്ങ്
കൈത്താങ്ങ്
അവൾ പത്രം വായിക്കുകയായിരുന്നു അപ്പോളാണ് അമ്മയുടെ വിളി കേട്ടത്. "അമ്മു വന്ന് ചായ കുടിക്ക്". പത്രം വായിച്ചതിന് ശേഷം അമ്മു മേശക്കരികിൽ എത്തി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ അമ്മയോട് ചോദിച്ചു. "കേരളത്തിൽ കൊറോണ ബാധിതർ കൂടുന്നുണ്ടല്ലേ? മെയ് 3 വരെ ലോക്ക് ഡൗൺ പ്രെഖ്യാപിച്ചിരിക്കുകയാണല്ലോ". അമ്മ പറഞ്ഞു "ഇനി വീട്ടിൽ തന്നെ അടങ്ങി ഒതുങ്ങി ഇരിക്കണം". അമ്മു അതനുസരിച്ചു. ദിവസജോലി ഇല്ലാത്തതിനാൽ വീട്ടിലെ പെയിന്റ് പണി അച്ഛൻ തന്നെ ചെയ്യാൻ തുടങ്ങി. അമ്മുവും ചേച്ചിയും കൂടെ വീടും പരിസരവും വൃത്തി ആക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ എഴുന്നേറ്റു വരുമ്പോൾ അച്ഛൻ എവിടെയോ പോകാൻ ഒരുങ്ങുന്നു. അച്ഛനോട് എവിടെയാ പോകുന്നത് എന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ കൂടെ പണിയെടുക്കുന്ന ഹിന്ദിക്കാർക്ക് ഭക്ഷണം കൊണ്ടുകൊടുക്കാൻ പോകുന്നതാണെന്നു പറഞ്ഞു. ഇതും പറന്നു നടക്കാൻ തുടങ്ങിയ അച്ഛന്റെ കയ്യിലേക്ക് അവൾ തന്റെ കീശയിൽ ഉള്ള മാസ്ക് എടുത്തു നൽകി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ