തിരയുന്ന ജീവിതസൗഖ്യങ്ങളിക്കരെ
തിരികെട്ടുപോയ് നിൽക്കുന്നിതാ
പരിഷ്കൃതി ഏറുന്ന കാലത്തിൽ
പടിവക്കിൽ മറന്നുപോയ ചെമ്പുകലം തിരയുന്നിതാ
മുറുമുറുപ്പില്ലാതെ പിറുപിറുപ്പില്ലാതെ
മാറിയനിഴലുകൾ ചേർന്ന് രുചിക്കൂട്ട് നുണയുന്ന
മാറാത്ത നിനവുകളിൽ നിന്നും
തിക്കില്ലാതെ തിരക്കില്ലാതെ മാടിവിളിക്കുന്നു എൻ മക്കൾ
പുതിയ ചിത്രം ഒന്നെടുക്കുവാൻ
കഴിഞ്ഞുപോയ കാലത്തിന്റെ നോവ് ഓർക്കുവാൻ
ചിരിയുടെ താളം നാമത്തിൻ ജപത്തിലേക്ക് പോകുമ്പോൾ
ഞാൻ ഇടറുന്നു എൻ ബാല്യത്തിലേക്ക്.
ജോബിൻ ജോണി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത