ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/തിരിച്ചുപോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുപോക്ക്


തിരയുന്ന ജീവിതസൗഖ്യങ്ങളിക്കരെ
തിരികെട്ടുപോയ് നിൽക്കുന്നിതാ
പരിഷ്കൃതി ഏറുന്ന കാലത്തിൽ
പടിവക്കിൽ മറന്നുപോയ ചെമ്പുകലം തിരയുന്നിതാ
മുറുമുറുപ്പില്ലാതെ പിറുപിറുപ്പില്ലാതെ
മാറിയനിഴലുകൾ ചേർന്ന് രുചിക്കൂട്ട് നുണയുന്ന
മാറാത്ത നിനവുകളിൽ നിന്നും
തിക്കില്ലാതെ തിരക്കില്ലാതെ മാടിവിളിക്കുന്നു എൻ മക്കൾ
പുതിയ ചിത്രം ഒന്നെടുക്കുവാൻ
കഴിഞ്ഞുപോയ കാലത്തിന്റെ നോവ് ഓർക്കുവാൻ
 ചിരിയുടെ താളം നാമത്തിൻ ജപത്തിലേക്ക് പോകുമ്പോൾ
ഞാൻ ഇടറുന്നു എൻ ബാല്യത്തിലേക്ക്.

 

ജോബിൻ ജോണി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത