എസ്. എസ്. എച്ച്. എസ്. ഷേണി/അക്ഷരവൃക്ഷം/ മാതാവിൻ വിളി

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാതാവിൻ വിളി | color= 5 }} <center> <poem> അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതാവിൻ വിളി


അവനിതൻ മടിയിൽ തല ചായ്ച്ച്
കിടന്ന
മർഥ്യാ നീ അവളുടെ വിളികളെ
കേൾക്കുന്നില്ലേ
എന്നിട്ടും പശ്ചാത്തപിക്കാനായില്ല
നിനക്ക് മർഥ്യാ
ജീവിതം തന്ന അമ്മയെ തന്നെ
വെട്ടിമുറിക്കുകയാണോ നീയും
മടിയിൽ വെച്ച് തലോടിയൊരമ്മതൻ
വിളി നീ കേൾക്കാത്തതെന്തേ?

ജീവനായി കാണേണ്ട
ഊഴിയും പണമായോ നിനക്കിന്ന്
"ദുരാഗ്രഹം ആപത്ത് "ഓർക്കുക
നീയും
നിൻ സുഖത്തിനായന്യരെ ഇരയാക്കും
ക്രൂരനായി മാറിയതെങ്ങനെ നീ
ഓർത്തില്ല നീയും കർമ്മഫലങ്ങളും
നിന്നെത്തേടുന്നുവെന്ന കാര്യം.

KADEEJATH RIZWANA
9 D SHREE SHARADAMBA HIGH SCHOOL SHENI
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത