ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/ശുചിത്വം-കഥ
ശുചിത്വം
ഒരിടത്ത് ഒരിടത്ത് ഒരു പുഷ്പാപവനം എന്ന ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിലെ ജനങ്ങൾ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കാതെ വലിച്ചെറിയുന്നവരായിരുന്നു. ഇത് കാരണം ഒരുപാട് രോഗങ്ങൾ വരാൻ തുടങ്ങി. അതുകൊണ്ട് അവിടുത്തെ രാജാവ് ഒരു ഉത്തരവ് ഇറക്കി പ്ലാസ്റ്റിക് വലിച്ചെറിയുന്നവർക്ക് നല്ല ശിക്ഷ ലഭിക്കും എന്നായിരുന്നു ഉത്തരവ്. കുറച്ച് ദിവസം ആളുകൾ രാജാവിന്റെ കല്പന സ്വീകരിച്ചു. കുറച്ച് ആളുകൾ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞപ്പോൾ അവരെ രാജാവ് ശിക്ഷിച്ചില്ല. പിന്നീട് ജനങ്ങൾ പ്ലാസ്റ്റിക് വലിച്ചെറിയാൻ തുടങ്ങി. രാജാവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കുറച്ച് ദിവസം ഇങ്ങനെ പോയി ഒരു ദിവസം മൂന്ന് കുട്ടികൾ അവരുടെ വീട് പരിസരത്തിലെയും പാർക്കിലെയും അവരുടെ സ്കൂളിലെയും പ്ലാസ്റ്റിക് പെറുക്കി ഒരു സ്ഥലത്ത് നിക്ഷേപിച്ചു. ഇത് കണ്ട രാജാവ് അവർക്ക് ഒരുപാട് സമ്മാനം നൽകി. പിന്നീട് ജനങ്ങൾ സമ്മാനത്തിനായി പ്ലാസ്റ്റിക് നിക്ഷേപിക്കാൻ തുടങ്ങി. അങ്ങനെ അവരുടെ ഗ്രാമം പ്ലാസ്റ്റിക് വിമുക്ത നാടായി. ഇത് കണ്ട രാജാവിന് ഒരുപാട് സതോഷമായി. രാജാവ് ആ മൂന്ന് കുട്ടികളെ സദസ്സിൽ വെച്ച് പ്രശംസിച്ചു. ഞങ്ങൾ ചെയ്തത് നല്ല കാര്യമാണെന്ന് ഓർത്തപ്പോൾ ആ മൂന്ന് കുട്ടികൾക് ഒരുപാട് സന്തോഷം തോന്നി
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ