പൂക്കളെ നോക്കിടൂ എന്തുഭംഗി കാറ്റിലുലയുന്നതെന്തു രസം പുഴകളെ നോക്കിടൂ എന്തുഭംഗി കളകളാരവവുമായ് ഒഴുകിടുന്നു മലകളെ നോക്കിടൂ എന്തുഭംഗി തലയെടുപ്പോടവൻ നിന്നിടുന്നു പാടത്തു നോക്കിടൂ എന്തുഭംഗി പച്ചവിരിച്ച് നിന്നിടുന്നു. കിളികളെ നോക്കിടൂ എന്തുഭംഗി മധുരമായ് എന്തോ പാടിടുന്നു പ്രകൃതി തന്നതാണീ കാൺമത് നമ്മളായ് കാക്കേണമിതെല്ലാം ഈ നന്മയെ നാമൊത്തുചേർന്നു സംരക്ഷിച്ചിടേണം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത