ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/കൊറോണയെ തടഞ്ഞീടാം

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തടഞ്ഞീടാം

ലോകം എമ്പാടും മാറ്റിമറിച്ച കൊറോണയെ
തടഞ്ഞീടാം കൂട്ടുകാരെ
മണ്ണിന്നടിയിലായ ആയിരക്കണക്കിന് ജനങ്ങൾക്ക്
ആദരാഞ്ജലികൾ അർപ്പിച്ചിടാം നാട്ടുകാരെ
നമുക്കീ മഹാമാരിയെ എങ്ങിനെ തടഞ്ഞീടാം കൂട്ടുകാരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ തടഞ്ഞീടാം നാട്ടുകാരേ
ഒഴിവാക്കീടാം സ്വപ്ന സന്ദർശനം
ഒഴിവാക്കീടാം അൽപ ഹസ്തദാനം
പരിഭവിക്കേണ്ട പിണങ്ങിടേണ്ട കൂട്ടരെ
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
ജനങ്ങളെ കേട്ടുകൊൾകിൻ
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ലാ
ഒരു ജനതയെ തന്നെയെന്നു കരുതൂ
ആരോഗ്യരക്ഷകർ നൽകുന്ന നിർദ്ദേശമൊക്കെ
പാലിച്ചാലെങ്കിൽ നമുക്കാശ്വാസമേകുന്ന
ശുഭവാർത്തകേൾക്കാം നാളതിൽ
ജാഗ്രതയും ശ്രദ്ധയുമായി കഴിഞ്ഞീടാം ഈ നാളിൽ
ലോക നന്മയ്ക്കായി പ്രാർത്ഥിക്കാം എപ്പോഴും


അനീഷ എ
7 A ഗവ. യു പി എസ് ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത