ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ജീവനും നിലനില്പും
ജീവനും നിലനിൽപ്പും
പരിസ്ഥിതി സംരക്ഷണം ഒരു മനുഷ്യാവകാശമാണ്. വർധിച്ചുവരുന്ന വായുമലിനീകരണം പരിസ്ഥിതി മലിനമാകുന്നതിന്ഏറ്റവും വലിയ കാരണമാകുന്നു. പരിസ്ഥിതിയുടെ നിലനിൽപ്പിന് നാം എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. പരിസ്ഥിതി ഒരു ജൈവ ഘടനയാണ്. മനുഷ്യനും ചുറ്റും കാണുന്നതും പ്രകൃതിദത്തവും ആയ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പരിസ്ഥിതിയെ മലിനീകരിക്കുന്നതിന്റെ ഫലമായി ഭൂമിയിൽനിന്ന് പ്രകൃതി ദുരന്തങ്ങൾ ഒഴിഞ്ഞു മാറുന്നില്ല. വായു മലിനീകരണം, ശബ്ദമലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം ഇവയെല്ലാം പരിസ്ഥിതിക്ക് ഭീഷണിയാണ്. ലോക്ക് ഡൗൺ ആയതോടുകൂടി പരിസ്ഥിതിക്ക് കുറച്ച് മാറ്റം വന്നിട്ടുണ്ടാകും. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമാ യിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. ശുചിത്വമില്ലായ്മ വായു ജല മലിനീകരണത്തിന് ഇടയാക്കുന്നു. അതുമൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു. അതൊരു സാമൂഹ്യപ്രശ്നമായി രൂപാന്തരപ്പെടുന്നു. ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടത്തെ സസ്യ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിൽ ആകുന്നു. ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരമാക്കുന്നു. അതുമൂലം കൃഷിയും സമ്പത്ത് വ്യവസ്ഥയും തകരുന്നു. ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. ശുചിത്വമില്ലായ്മ രോഗങ്ങൾ പകരാൻ ഇടയാക്കുന്നു. ജലജന്യരോഗങ്ങൾ ആവർത്തിക്കപ്പെടുന്നു. കൊതുക് എലി കീടങ്ങൾ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു. മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹമാക്കുന്നു. രോഗപ്രതിരോധത്തിന് നാം ശുചിത്വം പാലിക്കേണ്ടതാണ്. ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും തുടങ്ങിയ എല്ലാ കാര്യങ്ങളിലും നാം ശുചിത്വം പാലിച്ചാൽ രോഗം പ്രതിരോധിക്കാൻ കഴിയും. രോഗപ്രതിരോധത്തിന് നാം എല്ലാ മുൻകരുതലുകളും കുത്തിവെപ്പുകളും എടുക്കണം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം