കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം , കീഴടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു പൊരുതാം, കീഴടക്കാം

<
"അമ്മു...മോളേ അമ്മു... "-മുത്തശ്ശി എന്നെ ചോറുണ്ണാൻ വിളിക്കുകയാണ്‌. വിളികേട്ട് ഞാൻ വരാന്തയിൽ നിന്ന് അകത്തേക്ക് ചെന്നു ചോദിച്ചു : "എന്താ മുത്തശ്ശി? " " അമ്മൂന് ചോറു കഴിക്കണ്ടേ... വാ, മോൾക്ക് മുത്തശ്ശി വാരി തരാം." " അമ്മൂന് ചോറ് വേണ്ട. എനിക്ക് അമ്മയെ കാണണം. ചോറ് അമ്മ വാരി തന്നാൽ മതി." " അതിന് അമ്മ ഇവിടെ ഇല്ലല്ലോ മോളെ... മോൾ ഇങ്ങ് വന്നേ, മോൾക്ക് മുത്തശ്ശി ചോറ് വാരി തരാം." " വേണ്ട. അതു പറ്റില്ല. എനിക്കിപ്പോൾ തന്നെ അമ്മയെ കാണണം." " അതിന് അമ്മ ജോലിക്ക് പോയിരിക്കുക അല്ലേ മോളേ." " എത്ര ദിവസമായി അമ്മ പോയിട്ട്. എന്നിട്ട് ഇതുവരെ വന്നില്ലല്ലോ." അമ്മയ്ക്ക് ജോലിത്തിരക്ക് ആയതു കൊണ്ടല്ലേ മോളെ. അമ്മയുടെ ജോലിയൊക്കെ കഴിഞ്ഞാ അമ്മ അമ്മുവിൻറെ അടുത്ത വരില്ലേ." " അങ്ങനെ പറഞ്ഞാൽ പറ്റില്ല. അമ്മു അമ്മേനെ കണ്ടിട്ട് എത്ര നാളായി. അമ്മ പോയ ശേഷം ആകെ കണ്ടത് അന്ന് ഞാനും അച്ഛനും കൂടി ബൈക്കിൽ അമ്മയെ കാണാൻ പോയപ്പോഴാ. അന്നും അമ്മയെ ശരിക്ക് കാണാൻ പറ്റിയില്ല. ദൂരെ നിന്ന് ഒന്ന് നോക്കാനേ പറ്റിയുള്ളൂ. അമ്മയുടെ അടുത്ത് പോവാനോ അമ്മേ കെട്ടി പിടിക്കാനോ ഉമ്മ കൊടുക്കാനോ ഒന്നും പറ്റിയില്ല. അമ്മേം അമ്മൂനെ ദൂരെനിന്ന് നോക്കിയേ ഉള്ളൂ. അടുത്തൊന്നും വന്നില്ല. " " അതു സാരമില്ല മോളെ.... അമ്മ ഇവിടെ വന്നാ മോൾക്ക് അമ്മയെ കാണാലോ... മോൾ ആദ്യം ഈ ആഹാരം കഴിക്ക്." " ഇല്ല. എനിക്ക് ചോറ് വേണ്ട എനിക്ക് അമ്മയെ കാണണം. മുത്തശ്ശി എന്നെ അമ്മേടെ അടുത്തേക്ക് കൊണ്ടുപോകുമോ... പ്ലീസ് മുത്തശ്ശി.... ഞാൻ മുത്തശ്ശി പറയുന്നതൊക്കെ കേൾക്കാറില്ല... മുത്തശ്ശി എന്നോട് ഇടയ്ക്കിടെ കൈ കഴുകണം എന്ന് പറയാറില്ലേ, ഞാനത് ചെയ്യാറില്ലേ... പിന്നെ പുറത്തിറങ്ങി കളിക്കരുത് എന്നും എവിടെയും പോകരുത് എന്നും പറയാറില്ലേ, ഞാൻ അതും ചെയ്യാറില്ലേ... അങ്ങനെ മുത്തശ്ശി പറയുന്നതൊക്കെ ഞാൻ കേൾക്കാറില്ലേ..." " അതിന് മോളെ ഇതൊന്നും മുത്തശ്ശി പറയുന്നതല്ല. നമുക്കെല്ലാവർക്കും രോഗങ്ങളൊന്നും വരാതിരിക്കാനായി കഷ്ടപ്പെടുന്ന മോൾടെ അമ്മയെ പോലുള്ള അനേകം പേരുണ്ട്. അവരൊക്കെ ചേർന്ന ഒരു മേഖലയാണ് ആരോഗ്യവകുപ്പ്. അവർ നമുക്ക് നൽകുന്ന നിർദ്ദേശങ്ങൾ ആണ് ഇതൊക്കെ." " മുത്തശ്ശി എന്നെ അമ്മയുടെ അടുത്ത് കൊണ്ടുപോകുമോ എന്ന് പറ." " ശരി കൊണ്ടുപോകാം. പക്ഷേ ആദ്യം മോൾ ഈ ചോറ് കഴിക്ക്. എന്നിട്ട് കൊണ്ടുപോകാം." " കഴിച്ചാ മുത്തശ്ശി കൊണ്ടുപോകുമോ." " കൊണ്ടുപോകാം" " ഉറപ്പാണോ" " ഉറപ്പ്. സത്യായിട്ടും കൊണ്ടുപോകാം." " എന്നാൽ ഞാൻ ചോറുണ്ണാം." " ശരി. മോളു ഈ ചോറ് കഴിക്ക്. മുത്തശ്ശി അടുക്കളയിലേക്ക് പോട്ടെ." മുത്തശ്ശി അടുക്കളയിലേക്ക് പോയി. ഞാൻ ചോറു മുഴുവൻ ഉണ്ട് കൈ കഴുകിയ ശേഷം മുത്തശ്ശിയെ വിളിച്ചു. മുത്തശ്ശി വരാന്തയിലേക്ക് വന്നു. ഞാൻ ചോദിച്ചു: " മുത്തശ്ശി, ഞാൻ ചോറ് കഴിച്ചു കഴിച്ചു നമുക്കിനി അമ്മേ കാണാൻ പോകാം." " മുത്തശ്ശി മോൾക്ക് ഒരു കഥ പറഞ്ഞു തരട്ടെ..." " അപ്പോ അമ്മയെ കാണാൻ പോകുന്നില്ലേ." " അമ്മയെ കാണാൻ കഥ പറഞ്ഞിട്ട് പോകാം." " എന്നാൽ ശരി കഥ പറഞ്ഞോ." " ഒരിടത്ത് ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ഒരു ദിവസം അവൻ അടുത്തുള്ള കാട്ടിലേക്ക് പോയി ഒരു പന്നിയെ കൊന്നു കൊണ്ടുവന്നു. ആ പന്നിയുടെ ശരീരത്തിൽ ഒരു മാരക രോഗം പടർത്തുന്ന രോഗാണുക്കൾ ജീവിച്ചിരുന്നു. ഈ ചെറുപ്പക്കാരൻ ആ പന്നിയെ കൊണ്ടുവന്നു വെട്ടിനുറുക്കി ആളുകൾക്ക് വിറ്റു. ഇതിനിടയിൽ ആ രോഗാണുക്കൾ അവൻറെ ശരീരത്തിലേക്ക് കയറിപ്പറ്റി. അവൻ കഴിച്ച ആഹാരം വഴി അവ അവൻറെ ശരീരത്തിൽ കയറിപ്പറ്റി അവൻറെ ശരീരം മുഴുവൻ രോഗം പടർത്താൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് ശക്തമായ പനി അനുഭവപ്പെട്ടു. അതറിഞ്ഞ് അവൻറെ അയൽവാസികളും ബന്ധുക്കളും അവനെ കാണാനെത്തി. അവനെ തൊടുകയും പരിചരിക്കുകയും ചെയ്ത അവരിലേക്ക് ഒക്കെ ഈ രോഗാണുക്കൾ കയറിപ്പറ്റി അവരെയൊക്കെ രോഗബാധിതർ ആക്കി മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളിലേക്കും ഈ രോഗം പടർന്നു. അങ്ങനെ ആ നാട്ടിലെ ഒട്ടുമുക്കാൽ പേരും രോഗബാധിതരായ മാറി. അവിടെ നിന്നും നമ്മുടെ നാട്ടിലേക്ക് വന്നവർ വഴി ഇവിടെയുള്ള വർക്കും ഈ രോഗം പിടിപെട്ടു. ഇത് അനേകം പേരുടെ മരണത്തിനിടയാക്കി. ഈ രോഗത്തെ നേരിടാൻ നമ്മുടെ ആരോഗ്യവകുപ്പ് കഠിനമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. മോളുടെ അമ്മ അടക്കം ഒട്ടേറെപ്പേർ രാപ്പകലില്ലാതെ കൃത്യമായി ആഹാരം പോലും കഴിക്കാതെ ഈ രോഗത്തെ പ്രതിരോധിക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. " ഈ രോഗത്തെ എങ്ങനെയാ മുത്തശ്ശി പ്രതിരോധിക്കുന്നത്?" " മോൾ ചെയ്യുന്നതുപോലെ ഇടയ്ക്കിടെ കൈ കഴുകുകയും പുറത്തിറങ്ങാതെ ഇരിക്കുകയും ഒക്കെ ചെയ്താൽ ഈ രോഗത്തെ പ്രതിരോധിക്കാം. വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലും ആണ് ഇതിനുള്ള പ്രതിരോധ മാർഗം." " കൈ കഴുകിയാൽ എങ്ങനെയാണ് രോഗപ്രതിരോധം നടക്കുന്നത്?" " നമ്മൾ ഇടയ്ക്കിടെ സൂപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുമ്പോൾ ഈ രോഗാണുക്കൾ നമ്മുടെ കയ്യിലുണ്ടെങ്കിൽ അവൻ നശിച്ചുപോകുന്നു." " ഞാനിനി അമ്മയെ കാണാൻവേണ്ടി വാശിപിടിക്കുന്ന മുത്തശ്ശി... എനിക്ക് രോഗം വരാതിരിക്കാൻ വേണ്ടിയല്ലേ അമ്മ എൻറെ അടുത്ത് വരാതിരിക്കുന്നത്. മാത്രമല്ല, ഞാനിനി ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യും." " മിടുക്കി കുട്ടി..."

ദിനയ
c7 കൂത്തുപറമ്പ് .യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ