ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രണ്ടു കൂട്ടുകാർ

പ്പുവും റിച്ചുവും ഉറ്റ കൂട്ടുകാരാണ്. ഒരു ദിവസം അപ്പു റിച്ചുവിന്റെ വീട്ടിലെത്തി.റിച്ചു അകത്ത് കളിക്കുകയായിരുന്നു.അതിനാൽ അപ്പു റിച്ചുവിനെ അകറ്റത്തേക്ക് ഉറക്കെ വിളിച്ചു. വിളി കേട്ട ഉടൻ റിച്ചു ഓടി വെളിയിൽ എത്തി. റിച്ചു പുറത്തെത്തിയപ്പോൾ അപ്പുവിനെയാണ് കണ്ടത്. അപ്പു രിച്ചുവിനോട് പറഞ്ഞു:അവധിക്കാലമല്ലേ... നമുക്ക് ഗ്രൗണ്ടിൽ പോയി ഫുഡ് ബോൾ കളിച്ചാലോ... അപ്പോൾ റിച്ചു പറഞ്ഞു അപ്പൂ നീ അപ്പോൾ കാര്യങ്ങൾ ഒന്നും അറിയില്ലേ.. കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാ.ഈ അവധിക്കാലം എല്ലാവരും വീടിനുള്ളിലാണ് ആഘോഷിക്കേണ്ടത്. അപ്പോൾ അപ്പു പറഞ്ഞു :ഹേ... വീടിനുള്ളിലോ അതെങ്ങനെ? റിച്ചു തിരിച്ചു പറഞ്ഞു:വീടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കളികളില്ലേ.. (പുസ്തകം വായിക്കൽ, പഠം വരയ്ക്കൽ, പാട്ടു പാടൽ, കഥ കേൾക്കൽ, TV കാണൽ, ട്ടോയിസ് ഉണ്ടാക്കൽ, അച്ഛനെയും അമ്മയേയും എല്ലാറ്റിനും സഹായിക്കൽ, പിന്നെ അവരുടെ കൂടെ കളിക്കൽ)
ഇങ്ങനെ എത്ര എത്ര കളികളുണ്ട്. അപ്പോൾ അപ്പു പറഞ്ഞു :ഓ.. അതു ശരിയാ.. ഞാൻ വീട്ടിലിരുന്നു കളിച്ചിട്ട് ഒത്തിരി നാളായി. അച്ഛന്റെ യും അമ്മയുടെയും കൂടെ കളിക്കാൻ നല്ല രസമാ. എന്നാൽ ഞാൻ പോട്ടെ.. റിച്ചു പറഞ്ഞു :നീ വീട്ടിൽ എത്തിയാൽ നല്ലവണ്ണം സോപ്പിട്ട് കഴുകണേ... അപ്പു പറഞ്ഞു :ശരി ഇതു പറഞ്ഞു അപ്പു വീട്ടിലേക്ക് ഓടിപ്പോയി.

ഷമീമ തസ്നി .എം
7 B ജി. യു. പി. എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ