കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അതി ഭയാനകമാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരു പോലെ മലിനമായിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാവും. അതോടൊപ്പം 'മാലിന്യങ്ങൾ കുന്നുകൂടുന്നു.മാലിന്യങ്ങൾ വേണ്ടതു പോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യകൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾങ്ങൾ പടർന്നു പിടിക്കും, ആശുപത്രികൾ നിർമ്മിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയത് കണ്ടെത്തിയതുകൊണ്ടോ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല.
|