സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/തോണി

Schoolwiki സംരംഭത്തിൽ നിന്ന്
തോണി

ജീവിതമാം തോണിയിൽ
യാത്ര ചെയ്തീടുമ്പോൾ
ദുരന്തബാധിതരാം യാത്രികരുമായി
തുഴഞ്ഞീടുന്നു

പ്രത്യാശ വെടിയാതെ
കൈകൾ കോർത്തീടേണം
റോസദളങ്ങളെന്നപോൽ
നാമൊന്നായിടേണം

നശ്വരമാം ജീവിതയാത്രയിൽ
അഹന്തയാം തുളകൾ വീഴ്ത്തി
ജീവിതമാം തോണി
മുക്കി കളയതൊരിക്കലും

പ്രളയകാലത്തൊന്നിച്ചു നാം
കൈകോർത്ത പോൽ
വ്യാധിതൻകാലത്തെല്ലാം നാം
ഒന്നിച്ചു നിന്നിടേണം

ജീവിതമാം തോണിയിൽ
പ്രത്യാശതൻ വിളക്കുമായി നീങ്ങീടേണം
മന്നിൽ സന്തോഷത്തിൻ
വിത്ത് പാകീടേണം
 

ജിനോ സെബാസ്റ്റ്യൻ
10 എ എസ് ബി എച്ച്് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത