എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/സോപ്പിൽ കുടുങ്ങിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS PALUKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സോപ്പിൽ കുടുങ്ങിയ കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സോപ്പിൽ കുടുങ്ങിയ കൊറോണ

ലോകത്ത് രാജാക്കൻമാരുടെ ഭരണം മാറി ജനാധിപത്യഭരണമാണ് മിക്ക രാജ്യങ്ങളിലും നടക്കുന്നത്.

 യുദ്ധത്തിനാവശ്യമായ ബോംബുകളും തോക്കുകളും പീരങ്കികളും ഉൾപ്പെടെ ധാരാളം ആയുധങ്ങൾ എല്ലാരാജ്യങ്ങളിലുംഉണ്ട് .അങ്ങനെയിരിക്കെ ഒരു ദിവസം ആരും പ്രതീക്ഷിക്കാതെ ചൈനയിൽ നിന്നും കൊലയാളിഭീകരൻമാരായ കൊറോണവൈറസുകൾ പല പല രാജ്യങ്ങളിൽ യുദ്ധത്തിനിറങ്ങുകയും ജനങ്ങളെയെല്ലാം കൊന്നൊടുക്കുകയും ചെയ്തു. കൊറോണകൊലയാളിയെ കൊന്നൊടുക്കാൻ ഒരായുധവും കണ്ടുപിടിക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞില്ല. മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൈകളിൽ കൊറോണവൈറസ് കയറി പ്പറ്റി.വീട്ടിലെത്തിയ കുട്ടികൾ സോപ്പ് ഉപയോഗിച്ച് കുളിക്കുകയും ചെയ്തു. അതോടെ കുട്ടികളെ കൊല്ലാനെത്തിയ വൈറസ് ചത്തൊടുങ്ങുകയും ചെയ്തു.അങ്ങനെ കൊറോണയെ കൊല്ലാനുളള ആയുധം കണ്ടെത്തി.

കൊറോണയെ കൊല്ലാനുളള ആയുധങ്ങളാണ്, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക.

പ്രിയ.ബി.
3A എൽ എം എസ് എൽ പി എസ് പളുകൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
/ കഥ