ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
നേരം പുലർന്നു. കടത്തിണ്ണയിൽ നിന്ന് ചക്കി പൂച്ച ഉറക്കം ഉണർന്നു "ഇന്ന് ഒരുപാട് വൈകിയല്ലോ, എന്തു പറ്റി അങ്ങാടിയിൽ തിരക്കും കാണാനില്ല, അല്ലെങ്കിൽ ഈ സമയം ആവുമ്പോയേക്കും ആകെ ബഹളമായിരിക്കും "ചക്കി പൂച്ച റോഡിലേക് ഇറങ്ങി നടക്കാൻ തുടങ്ങി അവിടം മുഴുവൻ വിജനമായിരുന്നു. അവൾ മീൻ മാർക്കറ്റ് ലക്ഷ്യം വെച്ച് നടന്നു. രണ്ടു മെനെങ്കിലും കിട്ടാതിരിക്കില്ല, അവൾ വിചാരിച്ചു. മീൻ മാർക്കറ്റിനടുത്തെത്തിയ ചക്കി പൂച്ച അത്ഭുതപ്പെട്ടു. മീൻമാർക്കറ്റ് തുറന്നിട്ടുപോലുമില്ല. സാധാരണ അടുക്കാൻ പറ്റാത്തത്ര തിരക്കുണ്ടായിരിക്കും ഈ സമയത്ത്. അവൾ ചുറ്റുപാടും നടന്നു നിരീക്ഷിച്ചു. ഒരു മനുഷ്യകുഞ്ഞിൻെറ പൊടിപോലും കാണുന്നില്ല. അല്ലെങ്കിലും കുറച്ചു ദിവസമായി കാര്യങ്ങളൊന്നും അത്ര പന്തിയല്ലെന്ന് അവൾക്കും തോന്നിയിരുന്നു. എല്ലാവരും മുഖത്തു തുണികെട്ടിയിട്ടായിരുന്നു നടപ്പ്. എവിടെ നോക്കിയാലും ബക്കറ്റിൽ വെള്ളവും ഒരു കുപ്പിയും. അതിന്റെ പേര് സാനിറ്റൈസർ എന്നാണെന്ന് ആണ് മാളു പൂച്ച പറഞ്ഞതു. കൊറോണ എന്നാ വൈറസിനെ കുറിച്ചും. ലോകം മുഴുവൻ പടർന്നു പിടിക്കുന്ന covid -19 എന്നാ രോഗത്തെ കുറിച്ചും തനിക്കറിയുന്നതും വീട്ടുകാരിൽ നിന്റെ കേട്ടതും ആയ വിവരങ്ങളെല്ലാം മാളു പൂച്ച മാർക്കറ്റിൽ വച്ചു കണ്ടപ്പോൾ ചക്കി പൂച്ചയെ പറഞ്ഞു കേൾപ്പിച്ചിരുന്നു. അവളെ ഒന്നും കണ്ടിരുന്നെങ്കിൽ ചോദിക്കാമായിരുന്നു, എന്താണ് കാര്യമെന്ന്. അപ്പോഴാണ് കണ്ടൻ പൂച്ച ആ വഴി വന്നത്. ആള് നല്ല സന്തോഷത്തിൽ ആണ്, ചക്കി പൂച്ച വിളിച്ചു ചോദിച്ചു :"കണ്ടൻ ചേട്ടാ ഇതെന്താ പതിവില്ലാതെ കടകളെല്ലാം അടച്ചിട്ടിരിക്കുന്നദ്? ". അപ്പോൾ കണ്ടൻ പൂച്ച പറഞ്ഞു :"അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ഇന്ന മുതൽ നമ്മുടെ നാട്ടിൽ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്, ജനങ്ങളെല്ലാം വിട്ടിൽ തന്നെ കഴിയണം, കൊറോണ വൈറസിനെ തുരത്താൻ ഇതേ ഒള്ളു മാർഗം. ഏതായാലും കുറച്ചു കാലം മനുഷ്യരുടെ ശല്യം ഉണ്ടാവില്ലല്ലോ. സ്വാതന്ത്രിത്തിൻെറ വില അവരും മനസ്സിലാക്കട്ടെ". ഇതു കേട്ട ചക്കി പൂച്ച പറഞ്ഞു :"അപ്പോൾ അതാണ് കാര്യം, ഏതായാലും ഈ covid -19 പെട്ടന്ന് തന്നെ ഇല്ലാതാവുമെന്നും ലോക്ക് ഡൌൺ ഉടനെ തീരുമെന്നും നമുക്ക് പ്രതീക്ഷിക്കാം ".
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ