ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ കാഴ്‍ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാഴ്‍ചകൾ

രാവിലത്തെ ചായ കഴിഞ്ഞ്

ടി.വി കണ്ടിരിക്കുമ്പോൾ

അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..

അപ്പോൾ അമ്മ വിളിച്ചുണർത്തി

ചൂടു ചായ കൊടുക്കുമെന്നും..

ഉച്ചയൂണ് കഴിഞ്ഞ്

രണ്ടു പേരും ഒന്ന് മയങ്ങുമെന്നും..

പറമ്പിൽ

തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..

വൈകുന്നേരം

മുറ്റത്തെ മാവിൻ തണൽ

സിറ്റ് ഔട്ടിലെ കസേരയോട്

കുശലം പറയാൻ വരുമെന്നും..

അഞ്ചുമണിയുടെ വെയിൽ

ഊണുമേശപ്പുറത്ത്

വിരിയിടുമെന്നും..

ഇന്നലെ വന്ന കൊറോണയാണ്

കാട്ടിത്തന്നത്..
 

മുഹമ്മദ് റഫാൻ.കെ.കെ
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത