എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/മാലാഖകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലാഖകുട്ടി | color= 5 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖകുട്ടി

ഒരിടത്ത് ഒരു കുട്ടിയും അവളുടെ അമ്മയും അച്ഛനും താമസിച്ചിരുന്നു. അവളെ ചക്കിയെന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അവളുടെ വീടിനരികിൽ ഒരു മനോഹരമായ നദിയും മുറ്റത്ത് ഭംഗിയുള്ള ഒരുപൂന്തോട്ടവും ഉണ്ടായിരുന്നു .അവൾ എന്നും പൂന്തോട്ടത്തിൽ ചുറ്റി നടന്ന് ചെടികളെ പരിചരിച്ച് അവയോട്
 സംസാരിച്ച് കളിച്ച് നടക്കും .ഓരോ പൂക്കളും അവളുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു .ഒരു ദിവസം ചക്കി നടന്ന് നടന്ന് നദിക്കരയിലെത്തി. ആ തെളിനീരു പോലുള്ള നദിയിലേക്ക് അവളൊന്നിറങ്ങി.പെട്ടെന്ന് അവളതാ മുങ്ങിപ്പോകുന്നു .ഇതു കണ്ട് അവളുടെ അച്ഛനും അമ്മയും കരഞ്ഞു .നിട്ടുകാർ ഓടിക്കൂടി. അവളെ രക്ഷിക്കിനായി കുറച്ചു പേർ ചാടാൻ നിൽക്കുമ്പോഴാണ് അവൾ ഒരു ഇലയിൽ പൊങ്ങി ഒഴുകി വരുന്നു.അവൾ കൂടുതൽ സുന്ദരിയായി താമരക്കിടയിൽ നിന്ന് പൊങ്ങി വന്നു.ഇത് കണ്ട് ആളുകൾ ഞെട്ടി. അങ്ങനെ അവൾ എല്ലാവരുടെയും മാലാഖ കുട്ടിയായി.ആ കുടുംബം സന്തോഷത്തോടെ ജീവിച്ചു.

ആര്യ ലാൽ കെ
6 .E എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി. ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ