ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }} <p> പടർന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

പടർന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങൾക്കിടയിൽ ഭീകരനായി മാറിയിരിക്കുകയാണ് കൊറോണ. ചൈനയിലെ വുഹാൻ' എന്ന പ്രവിശ്യയിൽ നിന്നാണ് കൊറോണ എന്ന കോവിഡ്- 19 വൈറസ് വന്നിരിക്കുന്നത്.നിപ്പാ', ആന്ത്രാക്സ്, സാർസ് തുടങ്ങിയ രോഗങ്ങളെ തുരത്തിയ പോലെ കൊറോണയെയും നാം തുരത്തണം. ഇല്ലെങ്കിൽ ഭാരത ജനത വൻ വിപത്തുകൾ നേരിടേണ്ടി വരും. ഏതൊരു സാധനത്തിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈന വരെ ഈ വൈറസിനു മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. അപ്പോൾത്തന്നെ മനസിലാക്കാം ഇവൻ ആളു നിസാരക്കാരനല്ല എന്ന്. രാപ്പകലില്ലാതെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. ദിവസവും ടിവിയിലും പത്രത്തിലും വാർത്തകൾ ശ്രദ്ധിച്ചാൽ മതി ഇതിന്റെ ഭീകരത നമുക്ക് മനസിലാക്കാൻ."പേടിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് ". പുറത്തിറങ്ങാതെ, ഒരു മീറ്റർ അകലം പാലിച്ചാൽ, ഇടക്കിടെ കൈ കഴുകിയാൽ ,മാസ്ക് ധരിച്ചാൽ ..... നമുക്കും കൊറോണയെ തുരത്താം.

അഭിജിത്ത് സി ടി
7 എ ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം