എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/തണൽമരം

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തണൽമരം | color= 1 }} <center> <poem> പതിവ് പോലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തണൽമരം

പതിവ് പോലുള്ള ഒരു ദിവസം. അപ്പുവിൻ്റെ വീട്ടിൽ എല്ലാവരും സ്ക്കൂളിലേക്കും ഒഫീസിലേക്കും പോകാനുള്ള തിരക്കിലാണ് . അതിനിടയിൽ അപ്പു അമ്മയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു അമ്മെ എനിക്ക് ഒരു മരത്തൈ വാങ്ങിച്ചു തരുമോ?.ഇവിടെ ഒരു നൂറുകൂട്ടം കാര്യങ്ങൾ ഉണ്ട് അതിനിടയിലാ അവൻ്റെ ഒരു മരത്തൈ. ഇത് കേട്ട ചേച്ചി ചോദിച്ചു നിനക്ക് വേറെ പണിയൊന്നുമില്ലെ . അപ്പു സങ്കടത്തോടെ അവൻ്റെ മെത്തയിൽ മുഖം അമർത്തി കിടന്നു .
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവൻ്റെ അടുത്തേക്ക് വന്നിട്ടു പറഞ്ഞു വാങ്ങി തരാം നീ വിഷമിക്കേണ്ട,
നിനക്കീതൈ നടാനുള്ള മോഹം തോന്നാൻ കാരണമെന്താ? അവൻ പറഞ്ഞു ടീച്ചർ പറഞ്ഞതാ തൈ നടാൻ .അമ്മ പറഞ്ഞു
നീ സ്ക്കൂൾ വിട്ടു വരുമ്പോഴേക്കും തൈ ഇവിടെ ഉണ്ടാകും .അവനു് സന്തോഷമായി .മണിക്കൂറുകൾ കഴിഞ്ഞു അവൻ സ്കൂൾ വിട്ടു വന്നു .വരുമ്പോൾ തന്നെ വീടിൻ്റെ മുറ്റത്ത് തൈ കണ്ടു അവൻ അതെടുത്ത് പറമ്പിലേക്ക് ഓടി .അച്ഛനും അവനെ സാഹായിച്ചു അവർ തൈ നട്ടു കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ഛൻ അവനോടു പറഞ്ഞു ,നീയും ഒരു മരം പോലെ എല്ലാവർക്കും തണൽ നൽകണം. അവന് അച്ഛൻ പറഞ്ഞത് മനസ്സിലായില്ല അവൻ ഈ കാര്യം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും ഒന്നും മനസ്സിലായില്ല ഒരു കൂട്ടുകാരൻ അപ്പുവിനോട് ചോദിക്ക്യാ നിന്നെ നിൻ്റെ അച്ഛൻ മരമാക്കുമോ എന്ന്
അങ്ങനെ വർഷങ്ങൾ കടന്നു പോയി അവൻ കള്ക്ടർ ആയി ഒരുപാടു പേർക്കു സഹായം നൽകി. കുറേ കാലങ്ങൾക്ക് ശേഷം അവൻ വീട്ടിലേക്കെത്തി അവൻ അമ്മയെയും അച്ഛനെയും വാരി പുണർന്നു അച്ഛൻ പറഞ്ഞു ഇതാണ് ഞാൻ പറഞ്ഞത് നീ എല്ലാവർക്കും തണൽ നൽകണമെന്ന് ,നീ ഇപ്പോൾ അത് സാക്ഷാത്കരിച്ചിരിക്കുന്നു .ഇ പ്പോൾ ഞങ്ങൾ നിൻ്റെ തണലിലാണ് ... ഞങ്ങൾ മാത്രമല്ല മോനേ ഒരു പാട് പേർ .........

ഹാൻസൻ എസ് എച്ച്
7 ബി എം.വി.എച്ച്.എസ്.എസ് അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ