ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/നല്ലതിനായി ചിന്തിക്കാം ഇനിയെങ്കിലും.....

13:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeedmanasam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലതിനായി ചിന്തിക്കാം ഇനിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലതിനായി ചിന്തിക്കാം ഇനിയെങ്കിലും.....      

ഇന്ന് നാം ഒരു വലിയ വിപത്തിനെയാണ് നേരിടുന്നത്. അതുമായും നമ്മുടെ പരിസ്ഥിതിയുമായും ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ പങ്കുവയ്ക്കുന്നത്. ആഡംബരജീവിതം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മനുഷ്യൻ ഇപ്പോൾ പ്രകൃതിയെയാണ് വേട്ടയാടുന്നത്. സുഖജീവിതമാണ് അവർക്ക് വേണ്ടത്. ഇതുമൂലം പരിസ്ഥിതി മലിനമാക്കപ്പെടുന്നു. വരും തലമുറ ഒരു വലിയ വിപത്തിനെ നേരിടേണ്ടി വരുമെന്ന് അവൻ ചിന്തിക്കുന്നില്ല. പരിസ്ഥിതിയുടെ നിലനിൽപ്പ് നമ്മുടെ കൈകളിലാണ്. പണ്ടു കാലത്തെ മനുഷ്യൻ പ്രകൃതിനിയമങ്ങൾക്ക് അനുകൂലമായി ജീവിച്ചു. ഇന്ന് നാം പ്രകൃതിയെ പരമാവതി ചൂഷണം ചെയ്യുന്നു. മലിനമാക്കുന്നു. മാലിന്യമുക്തമായ ഒരു പരിസ്ഥിതി നമുക്കു വേണം. മലയിടിച്ചും, വയൽ നികത്തിയും, എല്ലായിടത്തും മാലിന്യം നിക്ഷേപിച്ചും നാം ഈ മനോഹരമായ ഭൂമിയെ വേദനിപ്പിചിക്കുന്നു. പ്രകൃതിയെ നോവിക്കാതെ എങ്ങനെ ജീവിക്കാം എന്ന ചിന്ത നമ്മിൽ വളരണം, വളർത്തണം. ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന ഈ വേളയിൽ അതിനെ ശുചിത്വം കൊണ്ട് നമുക്ക് പ്രതിരോധിക്കാം. ശുചിത്വം ഓരോരുത്തരുടെയുംഉത്തരവാദിത്തം ആണ്. ശുചിത്വമെന്നാൽ വ്യക്തിശുചിത്വവും വിവരശുചിത്വവും. ഇപ്പോഴത്തെ സാഹചര്യത്തിൽ നാം പാലിക്കേണ്ട വ്യക്തിശുചിത്വമെന്നത് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ചു കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയാണ്. കൊറോണ ഭീതിയിൽ sa. സമൂഹമാധ്യമങ്ങളിലൂടെ ശരിയും തെറ്റുമായ വാർത്തകൾ പ്രചരിക്കുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, ശരിയായവ പിന്തുടരുക, ഇതിനെ വിവരശുചിത്വം എന്നു പറയുന്നു. രോഗപ്രതിരോധത്തിനായി നല്ല ആഹാരശീലങ്ങൾ പിന്തുടരാം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി നേടാം. ഈ ലോക്കഡോൺ കാലത്തു നമ്മളാൽ കഴിയുന്നത്ര പച്ചക്കറികൾ വീടുകളിൽ ഉൽപ്പാദിപ്പിക്കാം. നന്മയുള്ളവരായി ഒറ്റക്കെട്ടായി നമുക്കു വളരാം.

തേജ്ന ജെങ്കിഷ്
9 E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം