നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പിടിച്ചുകെട്ടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിടിച്ചുകെട്ടാം കൊറോണയെ

കൊറോണ വൈറസ് അഥവാ കോവിഡ് 19 വ്യാപിച്ചതോടെ ലോകമാകെ ദുരിതത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ്. വുഹാനിലെ മാർക്കറ്റിൽ നിന്നെത്തിയ ചിലരിൽ പനി, ചുമ, ശ്വാസതടസം, തലകറക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടെത്തി.വുഹാനിലെ സെൻട്രൽ ആശുപത്രിയിൽ ഡോക്ടറായിരുന്ന ലീവൻ ലാങ്ങിന് ഈ കേസുകൾ തള്ളിക്കളയാനായില്ല ആശുപത്രിയിൽ എത്തിയവർക്കെല്ലാം ഒരേ രോഗലക്ഷണങ്ങൾ 2003 ൽ ലോകത്ത് പടർന്ന് പിടിച്ച സാർസ് എന്ന രോഗത്തൊട് സാമ്യമുള്ളൊരു രോഗം ഒരു പക്ഷെ അത് തന്നെ. ഡോക്ടർ ലീയുടെ വീട്ടിൽ പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോയുടെ നാല് ഉദ്യോഗസ്ഥൻ ലീയുടെ വീട്ടിലെത്തി ലീയോട് പറഞ്ഞു വ്യാജ സന്ദേശങ്ങൾ നൽകി ജനങ്ങളുടെ ഉള്ളിൽ ഭീതി പടർത്തുന്നത് നിർത്തണമെന്ന് ശക്തമായി താക്കീത് നൽകി ആ34 കാരനായ യുവ ഡോക്ടർ പറഞ്ഞു Yes I do ഒരു മാസത്തിനു ശേഷം ചൈന പ്രതിസന്ധിയിലായി ചൈന ആ ഡോക്ടറോട് ക്ഷമ ചോദിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു ഒരു സ്ത്രീയിൽ നിന്ന് കോവിഡ് ബാധിച്ച് ആ ഡോക്ടർമരണമടഞ്ഞു. ചൈനയ്ക്ക് പിന്നാലെ ഇറ്റലി, സ്പെയിൻ, യു എസ് എന്നിങ്ങനെ ലോക രാജ്യങ്ങളിലേക്ക് പടർന്നു ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളും ലോക്ക് ഡൗണിലേക്ക് പോയി കഴിഞ്ഞു രാജ്യത്ത് ഏറ്റവും കൂടുതൽ രോഗമുക്തി നേടിയത് കേരളത്തിലാണ് നമ്മുടെ രാജ്യവും സംസ്ഥാനവും സുരക്ഷിതമാണ് നമ്മുടെ പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോദി അവർകൾ ബുഹു മാന്യ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ,ആരോഗൃ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ,രാപ്പകലെന്നില്ലാതെ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, ജില്ലാ കലക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, ലോക്ക് ഡൗണിനോട് സഹകരിച്ച് ഭവനങ്ങളിലിരിക്കുന്ന മുഴുവൻ ജനങ്ങൾക്കും ഈ അവസരത്തിൽ നമ്മൾ ആദരിക്കേണ്ടതാണ്

അർജുൻ പി മോഹൻ
7C നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം