സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/ വീട്ടിലിരിക്കൂ സുരഷിതരാവൂ

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512 (സംവാദം | സംഭാവനകൾ) (കവിത - സംരക്ഷണം)

പോരാടാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി- നലയടികളിൽ നിന്ന് മുന്നേറാം ഒഴിവാക്കീടാം സ്നേഹസന്ദർശനം നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം

അൽപക്കാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ ?

ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം...