ജി എൽ പി എസ് കൊടോളിപ്രം/അക്ഷരവൃക്ഷം/അക്കൂട്ടന്റെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അക്കൂട്ടന്റെ കൊറോണ

അപ്പുസ്‌ ഉറങ്ങുകയാണെന്ന് അവന്റെ അമ്മ പറഞ്ഞു. ഉച്ച ഭക്ഷണവും കഴിഞ്ഞു അവനെ വിളിക്കാൻ ചെന്നതായിരുന്നു അക്കൂട്ടൻ. ഉച്ചയ്ക് ശേഷം ടെന്റ് കെട്ടി കളിക്കാമെന്ന് ഇന്നലെ വൈകുന്നേരം അവർ തീരുമാനിച്ചതാണ്. " ആന്റീ അവനെന്താ ഇപ്പോ ഉറങ്ങുന്നത്?" അക്കൂട്ടന് സംശയം.ഉച്ചയ്ക്ക് ശേഷം സാധാരണ അവർ രണ്ടുപേരും കളിക്കാറാണ് പതിവ്. " അറിയില്ല മോനേ, അവന് ചെറിയ പനി ഉണ്ട്. ജലദോഷവും ചുമയും ഉണ്ട്." അവർ പറഞ്ഞു. " അയ്യോ ഇനിയെന്ത് ചെയ്യും? കളിക്കാൻ പറ്റാതായല്ലോ..." അക്കൂട്ടൻ വിഷമിച്ചാണ് വീട്ടിലേക്ക് നടന്നത്. അനുകുട്ടി തൊട്ടിലിൽ ആടി കളിക്കുന്നുണ്ട്. മുത്തശ്ശി അവളെ കളിപ്പിക്കുന്നു.അമ്മ അടുക്കളയിലാണ്.അച്ഛൻ ജോലി കഴിഞ്ഞ് എത്തിയിട്ടില്ല.വേഗം കുളിച്ചിട്ട് ചായ കുടിക്കാൻ അമ്മ പറഞ്ഞു.നല്ലോണം സോപ്പിട്ട് കൈ കഴുകാനും പറഞ്ഞു." ഇനി കുറച്ചു നാൾ ഓഫീസിൽ പോണ്ട." വന്നപാടെ അച്ഛൻ അമ്മയോട് പറയുന്ന കേട്ടു.  ഞാൻ അനുവിനെ കളിപ്പിക്കുകയായിരുന്നു.  ടിവിയിൽ ' കൊറോണ കൊറോണ' എന്നിടക്കിടെ കേൾക്കുന്നുണ്ടായിരുന്നു. കൊച്ചു ടി വി വെക്കാൻ അക്കൂട്ടൻ പറഞ്ഞെങ്കിലും അച്ഛൻ കേട്ടില്ല. മാമൻ വാങ്ങികൊടുത്ത ബോളുമെടുത്ത് അക്കൂട്ടൻ അച്ഛന്റെ അടുത്ത് ചെന്നിരുന്നു.എന്താണീ കൊറോണ? അക്കു ആലോചിച്ചു. " ഇന്ന് കളിക്കാൻ പോയില്ലേ?" അച്ഛൻ ചോദിച്ചു. "അപ്പൂസിന് പനിയാണ് അച്ഛാ" അക്കു പറഞ്ഞു. " പനിയോ ? ഇപ്പോഴത്തെ പനിയൊക്കെ ശ്രദ്ധിക്കണം." അച്ഛൻ അവന് കൊറോണയെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു. കേട്ടപ്പോൾ അക്കുവിന് പേടിയായി." ഇടക്കിടെ സോപ്പിട്ട് കൈകഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ മൂടണം. കഴിയുന്നത്ര വീട്ടിൽ തന്നെ ഇരിക്കണം. കുട്ടികളിലും വയസ്സായവരിലും ആണ് കൊറോണ കൂടുതൽ ബാധിക്കുന്നത്. അച്ഛൻ പറഞ്ഞു.അച്ഛൻ പറഞ്ഞ ചില ലക്ഷണങ്ങൾ അപ്പുസിനും ഉണ്ടല്ലോ.. അക്കു അതും ആലോചിച്ച് ഉറങ്ങിപ്പോയി...   ആശുപത്രി വരാന്തയിൽ നിന്ന് അക്കു അപ്പൂസ് കിടക്കുന്ന ഹാളിലേക്ക് എത്തി നോക്കി. ഇനി എപ്പോഴാണവനെ കാണാൻ കഴിയുക?  അവന്റെ അസുഖം ഭേദമാകുമോ .. അവൻ മരിച്ചു പോകുമെന്ന് അവൻ ഭയപ്പെട്ടു. ഡും.. വലിയ ശബ്ദത്തോടെ വാതിൽ തുറന്നു. അക്കു ഞെട്ടി ഉണർന്നു. മുന്നിൽ അതാ അപ്പൂസ് " ഡാ അക്കു എത്ര നേരാടാ ഉറങ്ങുന്നത്? വാ എണീക്ക്.. നമുക്ക് കളിക്കാം." അപ്പൂസ് പറഞ്ഞു. അപ്പോഴാണ് അക്കുവിന് താൻ കണ്ടത് വെറും സ്വപ്‌നമാണെന്ന്‌ മനസിലായത്. അവൻ ആശ്വാസത്തോടെ അപ്പൂസിന് കെട്ടിപിടിച്ച് ചിരിച്ചു. " ഇവനെന്ത് പറ്റി?" അപ്പൂസ് അക്കുവിനെതന്നെ നോക്കി നിന്നു. അക്കൂട്ടൻ വേഗം മുഖം കഴുകി അപ്പൂസിന്റെ കൈയും പിടിച്ച് തൊടി യിലേക്ക് നടന്നു. " മോനേ ചായ കുടിച്ചിട്ട് പോ" അമ്മ പറഞ്ഞു. ഇപ്പൊ വരാമ്മേന്നും പറഞ്ഞ് അവൻ അപ്പൂസിനെയും പിടിച്ചോണ്ട് ഓടി. താൻ കണ്ട സ്വപ്നത്തെ പറ്റിയും കൊറോണയെ പറ്റിയും അപ്പൂസിനോട് പറയാൻ വെമ്പൽ കൊള്ളുകയായിരുന്നു അവന്റെ മനസ്‌.

കിഷൻ നാരായൺ
4 A  ജി എൽ പി എസ് കോടോളിപ്രം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ