ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/സ്വപ്നയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നയാത്ര

നീനു ഒരു മിടുക്കിയാണ് . വാർഷിക പരീക്ഷാ തയ്യാറെടുപ്പിലാണ് അവൾ . അട‍ുത്തദിവസത്തെ പരീക്ഷക്ക് പഠിച്ച‍ു കൊണ്ടിരിക്ക‍‍ുമ്പോളാണ് അവൾ ആ വാർത്ത കേട്ടത്. നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. ലോകമാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. .മദ്രസകളും സ്കൂളുകളും

ഇനി പ്രവർത്തിക്കുകയില്ല , ലോകമെമ്പാടും ലോക്ഡൗൺ  പ്രഖ്യാപിച്ചിരിക്കുന്ന‍ു. "ഹോ ഈ അവധിക്കാലം മുഴുവൻ വീട്ടിനുള്ളിൽ ഇരിക്കണമല്ലോ" ?    
  "ഞാനെങ്ങനെ എന്റെ കൂട്ടുകാരെ കാണാതെ ഇരിക്കും"  
        നീനു പിറുപിറുത്തു .
      "സ്കൂൾ അടിച്ചിട്ട് വേണം വിരുന്നു പോകാം എന്ന് വിചാരിച്ചതാ അതും കഴിയില്ല”.
         കുറച്ചുദിവസം ഇരുന്നപ്പോൾ തന്നെ മീനുവിന് മടുപ്പ് തോന്നി തുടങ്ങി. പക്ഷേ കൊറോണയെ ത‍ുരത്തിയല്ലേ പറ്റൂ . ഇടയ്കിടയ്ക് കൈകൾ സോപ്പിട്ട് കഴ‍ുകാന‍ും , ച‍ുമക്ക‍ുമ്പോഴും ത‍ുമ്മ‍ുമ്പോഴ‍ും വായ് തൂവാലകൊണ്ട് മൂടാനും നീന‍ു മറന്നില്ല. രാവിലെ പത്രം വായിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അവൾ സമയം കണ്ടെത്തി. ഒരു ദിവസം അടുക്കളയിൽ അമ്മയെ സഹായിച്ച‍ു കൊണ്ടിരിക്കുമ്പോഴാണ്  അമ്മ ആ കാര്യം പറഞ്ഞത്.
       " മോളെ അവധിക്കാലത്തെ നിങ്ങളുടെ കഴിവുകൾ അളക്കാൻ വേണ്ടി നിങ്ങൾക്കായി ഓൺലൈനായി രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു" 
     എന്ന്. 
      "എനിക്കും എന്തായാലും മത്സരത്തിൽ പങ്കെടുക്കണം" 
     അവൾ ചിന്തിച്ച‍ു  
     വൈകുന്നേരം അച്ഛൻറെ കൂടെ പച്ചക്കറികൾ നനച്ചു കൊണ്ടിരുന്നപ്പോൾ അവൾ അച്ഛനോട് പറഞ്ഞു.
     "അച്ഛാ ഞാന‍ും ഓൺലൈൻ രചനാമത്സരത്തിൽ പങ്കെടുത്തോട്ടേ..?” 
     "അതിനെന്താ മോളെ പങ്കെടുത്തോ നല്ലതല്ലേ" .
     അച്ഛൻ പറഞ്ഞു.  
   അന്നുരാത്രി തന്നെ അവൾ ഒരു കഥയെഴുതി അത് തന്റെ ക്ളാസ് ടീച്ചറ‍ുടെ വാട്സപ്പിൽ അയച്ചു കൊടുത്തതിനു ശേഷമാണ്  ഉറങ്ങാൻ കിടന്നത്.
    " ഓ ഞാൻ എന്താ ഈ കാണുന്നത്" ? 
     എല്ലാം ശാന്തമാണ്. കൊറോണ എന്ന പേര് പോലും കേൾക്കാനില്ല.  ജനജീവിതം സാധാരണ നിലയിലേക്ക് മാറിയിരിക്കുന്നു. 
    ഒന്നാം ക്ലാസിലെ കുട്ടികൾ കലപില  ശബ്ദങ്ങൾ ഉണ്ടാക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം കണ്ട കൂട്ടുകാർക്കൊപ്പം  അവൾ അടുത്ത സുഹൃത്തായ പൊന്നുവിനെ കണ്ട‍ു. അവർ തമ്മിൽ സംസാരിച്ച‍ു കൊണ്ടിരുന്നപ്പോൾ അസംബ്ലിക്ക് ഉള്ള ബെല്ല് മുഴങ്ങി. എല്ലാവരും അസംബ്ലിക്കായി അണിനിരന്നു.    ഹെഡ്മാസ്റ്റർ ഓൺലൈൻ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ച‍ു .
      " കഥാരചന  ഒന്നാം സ്ഥാനം നീനു പി കെ മൂന്നാംതരം”. 
      നീന‍ുവിന് കേട്ടത് വിശ്വസിക്കാൻ ആയില്ല.
     " എന്തായിരിക്കും എനിക്കുള്ള സമ്മാനം" .
       അവൾ ചിന്തിച്ചു
      "മീനുവിന‍ും, കുടുംബത്തിനും ചൈനയിലേക്ക് ഒരു  വിദേശയാത്ര അതാണ് സമ്മാനം” .
        ഹെഡ്മാസ്റ്റർ അറിയിച്ചു 
      നീനയും കുടുംബവും ചൈനയിലേക്ക് യാത്ര പുറപ്പെട്ടു . യാത്രക്കിടയിൽ അവൾ ചിന്തിച്ചു.
     " കൊറോണ  എന്ന പുതിയ വൈറസ് കണ്ടെത്തിയ ചൈനയിലെ വ‍ുഹാൻ എന്ന  നഗരം കാണണം” . 
    അവർ ചൈനയിലെത്തി.  പഴയ രീതിയിലേക്ക് മടങ്ങിയെത്തിയ വ‍ുഹാൻ നഗരം അവളെ ഏറെ സന്തോഷിപ്പിച്ച‍ു.  
    അതിനുശേഷം അവർ ചൈനയിലെ വൻമതിൽ കാണാൻ പോയി. കാഴ്ചകൾ കണ്ട് നീന‍ു അച്ഛൻറെയും അമ്മയുടെയും അടുത്തുനിന്ന് വളരെ ദൂരെ എത്തി. 
    "മോളേ…” ? 
    അമ്മ ഉച്ചത്തിൽ വിളിക്കുന്ന‍ു . 
    നീനു ഞെട്ടിയുണർന്ന‍ു.
മിൻഹാ ഫാത്തിമ
III ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ