ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/നയനം മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
നയനം മനോഹരം

നയനമുള്ളോർക്കല‍്പമെങ്കിലുമറിയുമോ
നയനമില്ലാത്തോർ തന്നുടെ നൊമ്പരം
നിറങ്ങളും പുഴകളും പൂക്കളും പ്രകൃതിയും
നിറയുന്ന ഭംഗിയെ കാണുന്ന നേത്രങ്ങൾ

വിലയൊട്ടുമില്ലെന്നു നാം ധരിക്കുമ്പോഴും
വിലയിടാനാവാത്ത വിലയാണീക്കണ്ണിന്
വലിയതും ചെറിയതുമായതെല്ലാറ്റിനേം
വിലയുള്ളതാക്കുന്നു കാഴ്‍ചതൻ മന്ത്രത്താൽ

കാണുന്ന സത്യങ്ങൾ കാണാത്ത രീതിയിൽ
കണ്ണടച്ചോടുന്ന മാനവ ചിത്രങ്ങൾ
കണ്ണിനു നന്നായി കാഴ്‍ചയുണ്ടാകിലും
കാഴ്‍ച്ചയില്ലാത്തവർക്കൊത്തതാം ജീവിതം

ഭൂമി തൻ ഭംഗിയെയാവോളം ദർശിച്ച്
ഭൂമി വിട്ടോടുന്ന കാലമെത്തുമ്പൊഴോ
ഭൂമിയെ കാണുവാനക്ഷികളിത്താത്ത
ഭ്രാതാക്കൾക്കായ് നമ്മൾ നയനങ്ങൾ നൽകുമോ

ദർശിക്കുമീയക്ഷിയാലിന്നു നാം
ദർശന സാഫല്യം നൽകുമീ നേത്രം
ദൈവകരുണയാൽ ലഭ്യമായ് ഇന്നിതാ
ദൈവദാനമാം നയനം മനോഹരം