ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/എന്റെ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
      എന്റെ സ്വപ്നങ്ങൾ

വഴിക്കാഴ്ചകൾ കണ്ട എനിക്കിന്ന്
ഒരു കൂട്ടം സ്വപ്നങ്ങളുണ്ട്
എനിക്കൊരു കാറ്റാവണം
യുദ്ധങ്ങൾ തച്ചുതകർത്ത നിലങ്ങൾക്ക് മീതെ
ശാന്തിയുടെ കാറ്റ് വീശണം
എനിക്ക് വെളിച്ചമാവണം
വഴിയകരികിലെ കൂരകളിൽ വഴിമുട്ടിയവർ‍ക്ക്

ആശ്വാസത്തിൻ വെള്ളിവെളിച്ചമാവണം
എനിക്കൊരു കാർമേഘമാകണം
കറുത്ത വഴികളിൽ പറ്റിപ്പിടിച്ച
ചോരക്ക് മേലൊന്ന് പൊട്ടിക്കരയണം
എനിക്കൊരു കരമാവണം
അവഗണിക്കപ്പെടുന്ന ബാല്യങ്ങൾക്കും
അനാഥമായ വാർദ്ധക്യങ്ങൾക്കും
കെെത്താങ്ങാവണം
എനിക്കൊരു പുസ്തകമാവണം
മുൾവേലിക്കപ്പുറം വിശന്നുവല‍ഞ്ഞ
പച്ചമനുഷ്യരുടെ കഥ പറയണം
എനിക്ക് മണ്ണാവണം
ചോര വീണ വഴികളിൽ
നിലച്ച ജീവിതങ്ങളെ
എന്നോടു ചേർക്കണം
ആ ഭൂമിയിലൊരിക്കൽ ഒരു പറ്റം പ്രാവുകൾ പറക്കുമെന്ന്
വഴിയിലെ മൺത്തരികളിന്നും വിളിച്ചു പറയുന്നുണ്ട്.

ഷാദിയ പി വി
10J എ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത