വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഗോ.... കൊറോണ....

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ.... കൊറോണ....

അമ്മൂട്ടി....മാമുണ്ടേ.... വേഗം...

എനിക്ക് വേണ്ട അമ്മാ....


വേഗം തിന്നോ...ഇല്ലായെങ്കിൽ കൊറോണ വരും ....


അയ്യേ... ഈ അമ്മക്ക് ഒന്നും അറിയില്ല... കൊറോണ അങ്ങനെയൊന്നും വരൂലാ...

ഹോ.... എൻ്റെ കുട്ടിക്ക് കൊറോണയെ പറ്റി എന്തെല്ലാം അറിയും...

മോള് പറ അമ്മ കേൾക്കട്ടേ...

എന്നാ അമ്മ കേട്ടോളൂട്ടോ...

കൊറോണ വൈറസ് നമ്മളിലേക്ക് പകരാതിരിക്കാൻ കൈ സോപ്പു ഉപയോഗിച്ച് ഇടക്കിടെ നന്നായി കഴുകണം' തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് മുഖം മറച്ചു പിടിക്കണം.

പിന്നെ ആൾകൂട്ടം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കണം

രോഗസംശയം ഉണ്ടെങ്കിൽ ആശുപത്രീല് പോണം

പ്രധാനപ്പെട്ട കാര്യം സ്വയം ചികിത്സ പാടില്ല...

ആഹാ.... ചുന്ദരിക്കുട്ടിക്ക് എല്ലാം അറിയാലോ...!!

മ്മ്... മോൾക്ക് ടീച്ചറ് ഇതൊക്കെ പറഞ്ഞ് തന്നീണല്ലോ... പിന്നെ അച്ഛ വീഡിയോയും കാണിച്ചു തന്നു.

മിടുക്കി കുട്ടി... ശ്രദ്ധയോടെ നമുക്കെല്ലാർക്കും ഒന്നിച്ചു നിന്ന് കൊറോണയെ ഓടിക്കാട്ടോ... അമ്മേ.... ഉറപ്പായും നമുക്ക് ഒരുമിച്ച് നിന്ന് തുരത്താം.

Mufeed K
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ