ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/അക്ഷരവൃക്ഷം/-ശുചിത്വം-

11:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
ശുചിത്വം


പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോഗ മാർഗത്തിലൂടെ.
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്നു മുക്തിനേടാം.
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്ത ദാനം.
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടു കൊൾക.
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ?.
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസോടെ ശ്രമിച്ചീടാം.
 

ANEESH. M
4 A ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത