എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/പരിസ്ഥിതി ശാസ്ത്രം

11:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശാസ്ത്രം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശാസ്ത്രം
പ്രപഞ്ചത്തിലെ അചേതന  വസ്തുക്കളുടെയും ജീവികളുടെയും പരസ്പരബന്ധത്തെയും അവയ്ക്ക് അവയുടെ ജീവിത പരിസരവും ആയുള്ള ബന്ധത്തെയും കുറിക്കുന്ന ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രം. മനുഷ്യരാശിയുടെ ജീവൻമരണ പ്രശ്നം തന്നെയാണ് ഇതിന്റെ പഠനവിഷയം. ഈ തലമുറയുടെ ആരോഗ്യ പൂർവ്വ കവും നീതിപൂർവ്വകവുമായ സഹവാസവും വരും തലമുറയുടെ നിലനിൽപ്പും ആണ് പരിസ്ഥിതി ശാസ്ത്രത്തിന്റെ പഠനവിഷയം. പ്രകൃതി വിഭവങ്ങളുടെ ശോഷണത്തെ കുറിച്ചും അതിനെതിരെ എടുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും പണ്ടേ മനുഷ്യനെ ധാരണയുണ്ടായിരുന്നു. എങ്കിലും സർവ്വ മനുഷ്യരും പങ്കിടുന്ന ഒരു ബഹുജന വികാരമായി പരിസ്ഥിതിസംരക്ഷണം മാറുന്നത് നമ്മുടെ കാലത്താണ്. പരിസ്ഥിതിയിൽ ഉള്ള താൽപര്യം മനുഷ്യനുള്ള താൽപര്യം തന്നെയാണ്.  അന്യംനിന്നുപോകുന്ന മൃഗങ്ങളിൽ ഉള്ള താല്പര്യം എന്നത് മനുഷ്യ വിരുദ്ധമല്ല. മനുഷ്യനിൽ മാത്രമായി ഒരു താൽപര്യം സാധ്യമല്ല. അത് ശാസ്ത്രീയമല്ല. പ്രകൃതിയെ മൊത്തമായി കാണണം......


അലീന
9 C എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം