എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/അനിയിത്തി

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനിയിത്തി | color= 2 }} <center><poem> ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനിയിത്തി

ദൂരെ കിഴക്കൻ ചക്രവാളത്തിൽ
മിന്നുന്ന താരകത്തെപ്പോലെ
പ്രഭാതകിരണങ്ങൾ പൊഴിക്കുന്ന സുര്യനും
കാട്ടരുവിയിലൂടെ ഒഴുകിയെത്തുന്ന
ഹിമതുല്യമായ വെള്ളത്തിൻ കണികകളാൽ
മലമുകളിലൂടെ ദിശമാറി കളകളമായി
ഒഴുകിയെത്തുന്ന നീർചോലകൾ
വേരുകളെ തൊട്ടുതഴുകി
പ്രകൃതിതന്റെ പ്രണയത്തിന്റെ
അടിത്തട്ടുകളെ ഭദ്രമാക്കുന്നു
ഓരോസൗന്ദര്യവും പ്രകൃതിതൻ
കണികകളിൽ മൂടിവയ്ക്കുന്നു
ഓരോ മാനവരുടെയും
സാന്ത്വനത്തിനായി, കുളിർമയ്ക്കായി
</cevter>

സോന സുനിൽ
8 A എസ്.എച്ച്.ജി.എച്ച്.എസ്
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത