ഓർക്കുമ്പോൾ എന്നുള്ളിൽ
നിറയുന്നു അതിരറ്റ സന്തോഷം
അമ്മ ചൊല്ലിത്തന്ന വാക്കുകൾ
എപ്പോഴും എൻമനസ്സിൽ നിറഞ്ഞു
ആദ്യമായി ചൊല്ലിയ വാക്ക് അമ്മ
അമ്മയെന്ന രണ്ടക്ഷരം കേൾക്കുമ്പോൾ
എല്ലാ മനസ്സിലും സ്നേഹം നിറയും
പിഴവുകൾ എല്ലാം പൊറുത്തെന്നെ
കാക്കുന്ന കരുണാമയി യാണെന്നമ്മ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമോർത്താൽ
എങ്ങനെ മറക്കാൻ കഴിയും പെറ്റമ്മയേ
താരാട്ടുപാടിയുറക്കിയെന്നമ്മ
വീഴാതെ താങ്ങി നടത്തി പൊന്നമ്മ
അമ്മയാം നന്മയിൽ അർപ്പിച്ചിടുന്നു
ഞാൻ എന്റെ ജീവിത നന്മയെല്ലാം