കാറ്റിൻ ചിറകിൽ ഒളിച്ചു കളിച്ചൊരു ഋതുശലഭമാണെന്റെ ബാല്യ കാലം മധുരമായ് പാടുന്ന കുയിലിനേയും കുഞ്ഞു പൂമ്പാറ്റയേയും തിരഞ്ഞന്നു നാം. വാനിന്റെ കണ്ണിൽപ്പെടാതന്നു സൂക്ഷിച്ച പുസ്തകത്താളിലെ പീലി പോലെ തേൻ നുകരുന്ന മധുപനെപ്പോലെ പാറിക്കളിച്ചു രസിച്ചതന്നു നാം. മഴയുടെ താളത്തിനൊത്തു കളിച്ച മധുരമായ് നിൽക്കുന്ന ബാല്യകാലം ഏറെപ്പിണങ്ങിയും പിന്നെ ഇണങ്ങിയും പോയിമറഞ്ഞൊരാ നല്ല കാലം. പിന്നീടൊരിക്കലും കിട്ടാത്ത മധുര സൗഭാഗ്യമാണെന്റെ ബാല്യകാലം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത