ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/ചില്ലുപാത്രത്തിലെ കുഞ്ഞുമീനുകൾ
ചില്ലുപാത്രത്തിലെ കുഞ്ഞുമീനുകൾ
പൊന്നുമോളുടെ വീട്ടിൽ രണ്ട് സുന്ദരിമീനുകൾ ഉണ്ടായിരുന്നു. ഒരു ചില്ലുപാത്രത്തിൽ വെള്ളം നിറച്ച് അതിനുള്ളിലാണ് അവരെ വളർത്തിയത്. മുറിക്കുള്ളിൽ ഈ കുഞ്ഞുപാത്രത്തിൽ കിടന്ന് ഇവർക്ക് മടുത്തുകാണും എന്ന് ഒരു ദിവസം പൊന്നുമോൾക്ക് തോന്നി. അവൾ ആ പാത്രമെടുത്ത് മുറ്റത്തിറങ്ങി. "ചങ്ങാതിമാരെ നിങ്ങൾ ആകാശം കാണൂ ..... പൂക്കളെയും പക്ഷികളെയും കാണൂ..... " അവൾ ആ മീനുകളെ പുറത്തേക്ക് ഇട്ടു. പാവം മീനുകൾ കരയിൽ കിടന്ന് പിടഞ്ഞു. ഇത് കണ്ടുകൊണ്ടാണ് പൊന്നുവിന്റെ അച്ഛൻ ഓടി വന്നത്. പൊന്നൂ... മീനുകൾക്ക് വെള്ളത്തിൽ മാത്രമേ ജീവിക്കാനാകു. കരയിലിട്ടാൽ അവ ചത്ത് പോകും. അച്ഛൻ മീനുകളെ തിരികെ വെള്ളം നിറച്ച പാത്ര ത്തിലിട്ടു. ജീവൻ തിരികെ കിട്ടിയ മീനുകൾ സന്തോഷത്തോടെ നീന്തിത്തുടിക്കാൻ തുടങ്ങി. ആ ചില്ലുപാത്രത്തിലെ ചെറിയ ലോകത്തിലാണ് മീനുകൾ ഏറ്റവും സന്തുഷ്ടരായിരുന്നത് എന്ന് പൊന്നുമോൾ മനസിലാക്കി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |