കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/നടുക്കാക്കുക
നടുക്കാക്കുക
ഒരിക്കൽ കേശുവിന് ഒരു ദൂരയാത്ര പോകേണ്ടി വന്നു. അയാൾ ടിക്കറ്റ് റിസർവ് ചെയ്തു. അവസാനത്തെ ബോഗിയിലായിരുന്നു സീറ്റ് കിട്ടിയത്.യാത്ര തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ കൈയിൽ കരുതിയിരുന്ന ഭക്ഷണവും വെള്ളവുമൊക്കെ തീർന്നു. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ വാങ്ങാമെന്ന് അയാൾ കരുതി കാത്തിരുന്നു. പക്ഷേ എപ്പോഴും അവസാനത്തെ ബോഗി നിൽക്കുക പ്ലാറ്റ്ഫോം കഴിഞ്ഞിട്ടായിരുന്നു. അവിടെ കടകളുമില്ല,കച്ചവടക്കാരുമില്ല. എങ്ങനെയൊക്കെയോ യാത്ര പൂർത്തിയാക്കി പുറത്തേയ്ക്കിറങ്ങിയ കേശുവിന്റെ അടുത്ത് റയിൽവേ ഉദ്യോഗസ്ഥനെത്തി. “താങ്കളുടെ യാത്രാനുഭവം നിർദ്ദേശങ്ങളെഴുതുന്ന ഈ പുസ്തകത്തിൽ എഴുതാമോ ?” അയാൾ ചോദിച്ചു. കേശു ബുക്കിൽ കുറിച്ചു "എനിക്ക് ഒരേയൊരു നിർദ്ദേശമേയുള്ളൂ.അവസാനത്തെ ബോഗ് നടുക്കാക്കണം”.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ