ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അതിജീവനം

04:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

കൊറോണ വൈറസ് ഇന്ന് ലോകമാകെ കാട്ടുതീ പോലെ പടർന്നു പിടിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ച കേരളം നിയന്ത്രണാതീതം ആകും എന്ന ആശങ്ക ഓരോ മലയാളിയുടേയും ഉള്ളിൽ നിറഞ്ഞിരുന്നു. എന്നാൽ കേരളത്തിലെ ആരോഗ്യരംഗം ലോകശ്രദ്ധ ആകർഷിക്കപ്പെട്ട ദിനങ്ങളായിരുന്നു ഈ കൊവിഡ് 19 കാലഘട്ടം. മികച്ച നിയന്ത്രണങ്ങളിലൂടെയും കർശനമായ നിയമങ്ങളിലൂടെയും കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ നമുക്ക് സാധിച്ചു. പൊതു ജന ജീവിതം സ്തംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം ആയിരുന്നു. സാമ്പത്തിക തകർച്ച ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും മനുഷ്യ ജീവന്റെ വില കണക്കിലെടുത്ത് സംസ്ഥാന സർക്കാർ കൊറോണയെ തോൽപ്പിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ കൊറോണ പ്രതിരോധം ഫലം കണ്ടിരിക്കുന്നത് കേരളത്തിലാണ്. തെരുവുകളിൽ അലഞ്ഞു തിരിയുന്ന ജനങ്ങളെ സംരക്ഷിക്കുകയും അവർക്ക് വേണ്ടി ഭക്ഷണം ഒരുക്കുകയും ചെയ്തു. ഇത് ഒത്തൊരുമയുടെ കാലമായിരുന്നു. കമ്മ്യൂണിറ്റി കിച്ചണുകൾ അതിനൊരു ഉത്തമ ഉദാഹരണം ആണ്. ആഘോഷങ്ങളും പടക്കവും ഇല്ലാതെ ഒരു വിഷുവും ഈസ്റ്ററും കടന്നുപോയി. പക്ഷേ നമ്മൾ ഇതും അതിജീവിക്കും. നിപയും പ്രളയവും ഒറ്റക്കെട്ടായി അതിജീവിച്ച കേരളം ഇതും മറികടക്കും. നമുക്ക് വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കേരള സംസ്ഥാന സർക്കാരിനും മറ്റ് സന്നദ്ധപ്രവർത്തകർക്കും ഞാൻ ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. കൊവിഡ്19 സൃഷ്ടിച്ച അന്ധകാരം നീങ്ങി പ്രകാശത്തിന്റെ നല്ല നാളുകൾക്കായി നമുക്ക് പ്രാർത്ഥിക്കാം. കേരളത്തിന്‌ വേണ്ടി മാത്രമല്ല ഇന്ത്യയ്ക്കു വേണ്ടി മാത്രം അല്ല ലോകത്തിനു വേണ്ടി മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി...... ഇതും നമ്മൾ അതിജീവിക്കും.......

അക്ഷര പി അശോകൻ
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം