ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം

04:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം

പ്രകൃതി അമ്മയാണ്. പരിസ്‍ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് രോഗത്തിനു കാരണമായി തീരുന്നു. 1972 ലാണ് ആദ്യമായി ലോക പരിസ്‍ഥ്തി ദിനം ആചരിക്കുന്നത്. ശുദ്ധവായുവും ശുദ്ധജലവും എല്ലാവരുടെയും അവകാശമാണ്. എല്ലാത്തരത്തിലുള്ള മലിനീകരണത്തിനും പ്രത്യേകിച്ച് വനനശീകരണത്തിനും എതിരെ പ്രതികരിക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്. ഭൂമി നമ്മുടെ സുരക്ഷിത താവളവും, ഹരിത കേന്ദ്രവുമാക്കി മാറ്റണം. ലോകത്ത് എല്ലാ രാജ്യങ്ങളും പ്ലാസ്റ്റിക്ക് അമിതമായി ഉപയോഗിക്കുമ്പോഴും, പിന്നീട് കത്തിച്ചു കളയുകയും ചെയ്യുമ്പോൾ അത് നമ്മുടെ പരിസ്‍ഥിതിയെ, ജീവജാലങ്ങളുടെ ആവാസ വ്യവസ്‍ഥയെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിയെ തെറ്റായ രീതിയിൽ നാം ചൂഷണം ചെയ്യുമ്പോൾ, പ്രകൃതിയും വികൃതി കാട്ടി പ്രതികരിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും ഉറവിടമാണ് ഭൂമി. അതിനെ അതിന്റെ പ്രകൃത്യാലുള്ള ശീലങ്ങളിലൂടെ മുന്നോട്ടു പോകുവാനനുവദിക്കുക. വരും തലമുറയ്‍ക്കായി നമുക്ക് പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും കരുതി വയ്‍ക്കാം. ശോഭനമായ ഒരു ഭാവിക്കായി പ്രകൃതിയെ സംരൿഷിച്ചു ജീവിക്കാൻ നമുക്ക് ശീലിക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു ഭാവി തലമുറയെ നമുക്ക് വാർത്തെടുക്കാം.

ആഷ്‍ലിയ ബിജു
എട്ട്-സി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം