ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/പരിണാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിണാമം

നാട്ടിലാകെ മഹാവ്യാധി പടർന്നുപിടിച്ചിരിക്കുന്നു.എല്ലാവരും ഭയന്നു.ജനങ്ങളെല്ലാരും ചേർന്ന് അമ്മമുത്തശ്ശിയെ ചെന്ന് കണ്ടു.മുത്തശ്ശി പറഞ്ഞു,മുൻപും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.പണ്ട് ഈ ലോകം അടക്കി വാണിരുന്ന ദിനോസോറുകൾക്ക് സംഭവിച്ചതും ഇതുതന്നെയായിരുന്നു.ദൈവവും പ്രകൃതിയും ചേർന്ന് അന്ന് ഇതുപോലൊരു പകർച്ചവ്യാധി നൽകി അവയെ ഈഭൂമുഖത്ത് നിന്നുതന്നെ തുടച്ചുനീക്കി.ഭൂമി,നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഇതുപോലെ ചില തിരിച്ചടികൾ നൽകാറുണ്ട്.ഭൂമിയിൽ വസിച്ച് ഭൂമിയെ തന്നെ നശിപ്പിക്കുന്ന ജീവജാലങ്ങളെ ഭൂമിതന്നെ നശിപ്പിച്ച് വംശനാശം വരുത്തും. ഇപ്പോൾ ഈ നാട് അടക്കി വാഴുന്ന മനുഷ്യർക്ക് ഭൂമിനൽകുന്ന ഒരു മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം.ഇത് മനസ്സിലാക്കി മനുഷ്യർ വേണ്ട മുൻകരുതലുകൾ എടുക്കണം.പ്രകൃതിയെ അമ്മയായി കണ്ട് ജീവജാലങ്ങളെ സംരക്ഷിച്ച് മുന്നോട്ടു പോകണം.ജനങ്ങളെല്ലാവരും ക്ഷമയോടെ മുത്തശ്ശിയുടെ വാക്കുകൾ കേട്ടിരുന്നു.ജനങ്ങളെല്ലാവരും ചേർന്ന് പ്രകൃതിയെ സംരക്ഷിക്കുമെന്നും പ്രകൃതിയ്ക്കിണങ്ങി ജീവിക്കുമെന്നും പ്രതിഞ്ജ ചെയ്തു.



ആബേൽ സുധി
2A ഗവ.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ