അമ്മു പൂമ്പാറ്റയും ജമന്തി പൂവും

ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു അവളുടെ പേരാണു അമ്മു. ഒരു ദിവസം അമ്മു പൂന്തോട്ടത്തിലൂടെ പറന്നു വരുകയായിരുന്നു. അപ്പോഴാണ് കുറേ പൂക്കൾ നിൽക്കുന്നത് അവൾ കണ്ടത്. പക്ഷേ അതിൽ ഒരു പൂവ് മാത്രം സങ്കടപ്പെട്ടു നിൽക്കുന്നത് അമ്മു കണ്ടൂ. അത് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി ജമന്തിപ്പൂ ആയിരുന്നു. അമ്മു ചോദിച്ചു എന്തുപറ്റി എന്താണ് നീ സങ്കടപ്പെട്ടു നിൽക്കുന്നത്. ജമന്തിപ്പൂ പറഞ്ഞു എനിക്ക് ഭംഗിയുള്ള നിറമില്ലാത്തതിനാൽ മറ്റുള്ള പൂക്കൾ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടില്ല. എന്നെ എപ്പോഴും കളിയാക്കും. <
ഇത്‌ കേട്ട് അമ്മു പറഞ്ഞു ഇതാണോ കാര്യം ഇതിനു ഞാൻ നിനക്ക് ഒരു വഴി പറഞ്ഞു തരാം. എന്റെ ചിറകുകളിൽ കൂടുതൽ നിറങ്ങളുണ്ട്. ഇതിൽ പകുതി നിറം ഞാൻ നിനക്ക് തരാം.അമ്മു ജമന്തിക്ക്‌ തന്റെ ചിറകിലെ പകുതി നിറം കൊടുത്തു.അപ്പോഴേക്കും ജമന്തിപ്പൂ നല്ല നിറത്തോടു കൂടി തിളങ്ങാൻ തുടങ്ങി. ഇത് കണ്ട് മറ്റുള്ള പൂക്കളെല്ലാം നാണിച്ച് പോയി. ജമന്തിപ്പൂവിന് സന്തോഷം അടക്കാനായില്ല. അവൾ അമ്മുവിന് നന്ദി പറഞ്ഞു.ജമന്തിപ്പൂവിനോട് യാത്ര പറഞ്ഞ് പൂന്തോട്ടത്തിലൂടെ അമ്മു പൂമ്പാറ്റ പാറി പറന്നു പോയി.

അമേയ പി .എസ്
I A ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ